വെള്ളായണി കാളിയൂട്ട്: പറണേറ്റ് ശനിയാഴ്ച

By online Desk .20 Apr, 2017

imran-azhar

 


തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടക്കുന്ന ആകാശപേ്പാരിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. തിന്മയുടെ പ്രതീകമായ ദാരി
കനെ നിഗ്രഹിക്കാന്‍ ധ്യാനത്തിലൂടെ ശക്തി സംഭരിക്കുന്ന ദേവിയെ വണങ്ങുന്നതിന് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപെ്പടുന്നത്. അണിയറപ്പുരയില്‍ ദേവി നല്‌ള
ിരിപ്പിലായിരിക്കുമ്പോള്‍' പ്രത്യേക വഴിപാടുകളൊന്നും നടത്താറില്‌ള. പുലര്‍ച്ചെ മുതല്‍ രാത്രി അണിയറപ്പുരയുടെ നട അടയ്ക്കുന്നതുവരെ നാനാഭാഗങ്ങളില്‍ നിന്നു
ക്ഷേത്രത്തിലേക്ക് ഭകതജനങ്ങളുടെ ഒഴുക്കാണ്.

 


ധ്യാനാവസ്ഥയില്‍ ദാരികനെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടറിയുന്ന ദേവി ദാരികനുമായി ആകാശമാര്‍ഗേ യുദ്ധം നടത്തുന്നതിന്റെ പ്രതീകമാണ് പറണേറ്റ്. ദേവിക്കും ദാരിക
നുമുള്ള പ്രത്യേകം പറണുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ദേവിക്കുള്ള പറണിന് അറുപതടിയും ദാരികന്റെ പറണിന് മുപ്പതടിയുമാണ് ഉയരം. പറണുകള്‍ക്ക് മുകളില്‍ നിലയു
റപ്പിച്ചിരിക്കുന്ന ദേവിയും ദാരികനും തമ്മിലുള്ള ആകാശപേ്പാരിന്റെ പ്രതീകമാണ് തോറ്റംപാട്ട്.

 


ശനിയാഴ്ച രാത്രി 12 മണിയോടെ ദേവിയുടെ കിരീടമായ തങ്കത്തിരുമുടി പറണിന്‍മുകളിലേക്ക് എഴുന്നള്ളിക്കുന്നതോടെ ആകാശപേ്പാര് ആരംഭിക്കും.
പോരിനിടയിലും ദേവി ഭക്തരെ അനുഗ്രഹിക്കുന്ന തലയിലെഴുന്നള്ളത്ത് നടക്കും. പുലരുവോളം ഏഴുതവണ വാത്തി' തിരുമുടി തലയില്‍ വച്ചുകൊണ്ട് നടത്തുന്ന ഭക്ത
ിസാന്ദ്രവും വിസ്മയകരവുമായ കാഴ്ചയാണ് വെള്ളായണി പറണേറ്റിന്റെ അപൂര്‍വമായ സവിശേഷത.

 


വൈകിട്ട് വെള്ളായണി കായലിലെ ആറാട്ടുകടവില്‍ ആറാട്ടിനുശേഷം താലപെ്പാലിയോടെ ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വിശാലമായ ഉത്സവപ്പറമ്പ്, വെള്ളായണി ജംഗ്ഷന്‍ മുതല്‍ പുന്നമൂട് വരെയുള്ള റോഡ്, ചെറുബാലമന്ദം റോഡ്, ആറാട്ടുകടവ് റോഡ്, പടിഞ്ഞാറേക്കര എന്നിവിടങ്ങളിലെ വൈദ്യുതദീപാലങ്കാരം ദര്‍ശിക്കാനും വന്‍ ജനപ്രവാഹമാണ്.

OTHER SECTIONS