വെണ്‍പാലവട്ടം ക്ഷേത്രോത്സവം കൊടിയേറി ഇന്ന് നേര്‍ച്ചക്കാഴ്ച

വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ഏറ്റക്കോട് ശങ്കരരു നാരായണരു കൊടിയേറ്റ് നടത്തി. ഉത്സവം മാര്‍ച്ച് മൂന്നിന് അവസാനിക്കും.

author-image
online desk
New Update
വെണ്‍പാലവട്ടം ക്ഷേത്രോത്സവം കൊടിയേറി  ഇന്ന് നേര്‍ച്ചക്കാഴ്ച

തിരുവനന്തപുരം: വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ഏറ്റക്കോട് ശങ്കരരു നാരായണരു കൊടിയേറ്റ് നടത്തി. ഉത്സവം മാര്‍ച്ച് മൂന്നിന് അവസാനിക്കും.

ഇന്ന് രാവിലെ 5.00ന് നിര്‍മ്മാല്യദര്‍ശനം, 6.00 മുതല്‍ മഹാഗണപതി ഹോമം, 7.00ന് തോറ്റംപാട്ട്, 7.30ന് ഉഷപൂജ, 8.00ന് മുളപൂജ, 8.15 മുതല്‍ രമാ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണം. 9.00ന് ശ്രീഭൂതബലി, 9.00 മുതല്‍ 12.00 വരെ പഞ്ചഗവ്യ കലശപൂജ, നവക കലശപൂജ, ഉച്ചയ്ക്ക് 12.00 മുതല്‍ പേയാട് ഗൗരി ശങ്കരനാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 12.30ന്

പ്രസാദഊട്ട്.

വൈകിട്ട് 5.30 മുതല്‍ പേട്ട പുത്തന്‍കോവില്‍ ഭഗവതി ഗായകസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 5.45ന് ക്ഷേത്ര നടയില്‍ കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടുള്ള നേര്‍ച്ചക്കാഴ്ച. 6.30ന് സ്വരബ്രഹ്മ സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

മാര്‍ച്ച് ഒന്നിന് വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം നടക്കും. ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബിജു രമേശിന്റെ അദ്ധ്യക്ഷതയില്‍ ഗായകന്‍ പി. ജയചന്ദ്രന് ഒരു ലക്ഷം രൂപയും ശ്രീചക്രമേരുവും അടങ്ങിയ വെണ്‍പാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പിക്കും. മാര്‍ച്ച് മൂന്നിന് രാവിലെ 10.00ന് പൊങ്കാലയും രാത്രി 7.45ന് കുത്തിയോട്ടവും താലപ്പൊലിയും നടക്കും. 11.00ന് ആറാട്ട്. 11.30ന് കൊടിയിറക്കി ഗുരുസിയോടെ സമാപിക്കും.

 

നേര്‍ച്ചക്കാഴ്ച

തോറ്റംപാട്ട് ഐതിഹ്യമനുസരിച്ച് ഉത്സവത്തിന്റെ മൂന്നാം നാളിലാണ് ദേവിയുടെ തിരുമാംഗല്യം നടക്കുന്നത്. അന്ന് ദേവിയ്ക്ക് നേര്‍ച്ചക്കാഴ്ചകള്‍ അര്‍പ്പിക്കുന്നത് ഉദ്ദിഷ്ടകാര്യസിദ്ധിക്കും വിവാഹമംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിനും ഉത്തമമാണെന്നാണ് ഐതിഹ്യം. ദേവിക്ക് സമര്‍പ്പിക്കാന്‍ കഴിയുന്ന കാര്‍ഷിക വിഭവങ്ങള്‍ നേര്‍ച്ചയായി അന്നേ ദിവസം വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ്.

venpalavattam shekthram