വെണ്‍പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറ്റം

തിരുവനന്തപുരം: വെണ്‍പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ 15 മുതൽ 21 വരെ നടക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ആരംഭംകുറിച്ച് ക്ഷേത്ര തന്ത്രി ഏറ്റക്കോട് ബ്രഹ്മശ്രീ. ശങ്കരരു നാരായണരു തൃക്കൊടിയേറ്റം നിർവ്വഹിച്ചു. തൃക്കൊടിയേറ്റ ദിവസം രാവിലെ പള്ളിയുണർത്തൽ, നിർമ്മാല്യദര്ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷഃപൂജ എന്നിവ നടന്നു.

author-image
Sooraj Surendran
New Update
വെണ്‍പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറ്റം

തിരുവനന്തപുരം: വെണ്‍പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ 15 മുതൽ 21 വരെ നടക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ആരംഭംകുറിച്ച് ക്ഷേത്ര തന്ത്രി ഏറ്റക്കോട് ബ്രഹ്മശ്രീ.

ശങ്കരരു നാരായണരു തൃക്കൊടിയേറ്റം നിർവ്വഹിച്ചു. തൃക്കൊടിയേറ്റ ദിവസം രാവിലെ പള്ളിയുണർത്തൽ, നിർമ്മാല്യദര്ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷഃപൂജ എന്നിവ നടന്നു.

ഉത്സവ സമാപന ദിവസമായ 21 ന് രാവിലെ 10നാണ് പൊങ്കാല. ഒരു മണിക്ക് പൊങ്കാല നിവേദ്യം.

തുടർന്ന് വൈകിട്ട് ആറരയോടെ വിവിധ കലാപരിപാടികളും ഉണ്ടാകും. രാത്രി 11:30 ന് കൊടിയിറക്കുന്നതോടെ ഉത്സവാഘോഷങ്ങൾ സമാപിക്കും.  

 
venpalavattam temple