വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രത്തില്‍ നിറപുത്തരി

By priya.22 07 2022

imran-azhar

 

വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രത്തില്‍ ഈ മാസം 24 ന് രാവിലെ 10 മണിക്ക് നിറപുത്തരി നടത്തുമെന്ന് ക്ഷേത്ര സമിതി അറിയിച്ചു.ഭദ്രകാളി ക്ഷേത്രത്തില്‍ സര്‍വ്വാഭീഷ്ട സിദ്ധിക്കായി എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 9:30 മുതല്‍ കാര്യസിദ്ധി പൂജയുണ്ട്.

 

യോഗീശ്വര ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍

 

മഹാമൃത്യുഞ്ജയഹോമം

 

എല്ലാ തിരുവാതിര നാളുകളിലാണ് യോഗീശ്വര ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടത്തി വരുന്നത്.ഹോമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം.ഭക്തരുടെ ജന്മ നക്ഷത്രത്തില്‍ യോഗീശ്വര നടയില്‍ മഹാമൃത്യുഞ്ജയഹോമം നടത്താം.

 

ഗുരുപൂജ (തട്ട സമര്‍പ്പണം)

 

വിദ്യാദി വിഷയങ്ങള്‍ക്കും, സന്താനലബ്ധിക്കും, കുടുംബ ഐക്യത്തിനും, വിവാഹ തടസ്സങ്ങല്‍ മാറാനും,തൊഴില്‍ തടസ്സങ്ങള്‍ പരിഹാരം കാണാനും ക്ഷേത്രത്തിലെ മുഖ്യസ്ഥാനം വഹിക്കുന്ന യോഗീശ്വരന് ഗുരുപൂജ നടത്തിയാല്‍ ഫലം ലഭിക്കും. അവിടെ എല്ലാ ദിവസവും രോഗം ഭേദമാകാനായി കഷായ തീര്‍ത്ഥം നല്‍കുന്നുണ്ട്.


പൗര്‍ണ്ണമി പൂജ

 

എല്ലാ മലയാള മാസത്തിലുമുള്ള വെളുത്തവാവ് ദിവസം വൈകീട്ട് 5:30 ന് പൗര്‍ണ്ണമി പൂജ ആരംഭിക്കുന്നു. അഷ്ടദള പത്മത്തില്‍ ദേവിയെ ആവാഹിച്ച് പൂജ ചെയ്യണം. തിരുവിളക്ക് കൊളുത്തി കുങ്കുമം, പുഷ്പങ്ങള്‍,അക്ഷതം, എന്നിവയെക്കൊണ്ട് ഭക്തര്‍ക്കുതന്നെ ദേവിയെ സ്ങ്കല്‍പ്പിച്ച് സ്വയം പൂജ നടത്താം. പ്രസന്ന പൂജ ഘട്ടത്തില്‍ സഹസ്രനാമം,ശ്രീസൂക്തം, ഭാഗ്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ച് ലക്ഷ്മിയായും സരസ്വതിയായും കാളിയായും പൂജ ചെയ്ത് അര്‍ച്ചന നടത്താം.പൗര്‍ണ്ണമി നാളില്‍ സര്‍വ്വേശ്വരി പൂജ നടത്തുന്നതുകൊണ്ട് കുടുബാംഗങ്ങളുടെ ദുരിതങ്ങള്‍ നീങ്ങി സര്‍വ്വൈശ്വര്യം ഉണ്ടാകും.

 

ആയില്യ പൂജ

 

എല്ലാ മലയാള മാസത്തിലുമുള്ള ആയില്യ നാളില്‍ സര്‍പ്പ കാവില്‍ വിശേഷാല്‍ പൂജയും നാഗരൂട്ടും നടത്തുന്നു. മുന്‍ജന്മത്തിലെ സര്‍പ്പ ദോഷങ്ങള്‍,വിവാഹ തടസ്സം, സന്താനലബ്ധിയില്ലായ്മ,ത്വക്ക് രോഗം, കുട്ടികള്‍ക്ക് രാഹു, കേതു ദോഷങ്ങള്‍കൊണ്ട് പഠനം നിര്‍ത്തേണ്ട സാഹചര്യമുണ്ടാവുക,പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയായിരിക്കുക എന്നിങ്ങനെയുള്ള വിഷമങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാല്‍, ഇളനീര്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി എന്നിവകൊണ്ട് നാഗങ്ങള്‍ക്ക് നൂറും പാലും ഊട്ടിയാല്‍ എല്ലാ ദുരിതങ്ങളും അവസാനിക്കും. സര്‍പ്പ പ്രീതി ഉണ്ടാവുകയും ചെയ്യുന്നു.

 

ഗണപതിഹോമവും നക്ഷത്രദേവതാപൂജയും

 

എല്ലാ ദിവസങ്ങളിലും രാവിലം 6 മണിക്ക് ഗണപതിഹോമം നടത്താവുന്നതാണ്.ശേഷം നക്ഷത്ര ദേവതാ പൂജ ചെയ്യുന്നു.ഓരോ ദിവസങ്ങളിലും വരുന്ന നക്ഷത്രത്തിന്റെ ദേവതകള്‍ക്ക് കറുക,മുക്കുറ്റി, തെറ്റിപ്പൂവ് എന്നിവകൊണ്ട് മൃത്യുഞ്ജയം, ലക്ഷ്‌നീഗണപതി മന്ത്രം, സ്വയംവര പാര്‍വ്വതി മന്ത്രം എന്നിവ ഉച്ചരിച്ച് ഹോമം നടത്തുന്നു.

 

27 നക്ഷത്ര ദിവസങ്ങളിലും ഈ പൂജ നടത്തിയാല്‍ എല്ലാ ഭക്തര്‍ക്കും ജന്മനാളിലോ പക്കനാളിലോ അതാത് ദിവസങ്ങളില്‍ ഈ പൂജ നടത്താം.ക്ഷ്രത്രത്തില്‍ നട്ട് വളര്‍ത്തുന്ന 27 നക്ഷത്രങ്ങളുടെ ജന്മവൃക്ഷത്തിന്റെ ചുവട്ടില്‍ പ്രദക്ഷിണം വെക്കാം.മരത്തിന് വെള്ളം ഒഴിച്ച് പരിപാലിച്ചാല്‍ സര്‍വ്വ ദോഷങ്ങളും നീങ്ങാന്‍ ഉത്തമമാണ്. മറ്റ് ക്ഷേത്രങ്ങളില്‍ ഈ പൂജ നടത്തില്ല. ഭക്തര്‍ക്ക് ആദ്യം ബുക്ക് ചെയ്ത ശേഷം പൂജ നടത്താം.ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രസാദം പോസ്റ്റല്‍ ആയി അയക്കും.

 

എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്ന വലിയ ഗുരുസിയോടൊപ്പം ഭക്തര്‍ക്ക് ചെറിയ ഗുരുിസി നടത്താം. ഈ പൂജകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2741222, 9656977773 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

 

 

 

 

 

 

 

 

 

OTHER SECTIONS