വെറ്റിലയുടെയും അടയ്ക്കയുടെയും പ്രാധാന്യം

By uthara.11 03 2019

imran-azhar

വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ്  വെറ്റില .അനേകം പ്രത്യേകതകള്‍  ആണ് വെറ്റിലക്കുള്ളത് . വെറ്റിലയോടൊപ്പം പഴുക്കടയ്ക്കയും ദക്ഷിണസമര്‍പ്പണ ചടങ്ങിൽ നാം ഉൾപെടുത്താറുണ്ട്  . മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് നാം വെറ്റിലയും അടക്കയും കണക്കാക്കറുള്ളത് . ശുഭകാര്യങ്ങള്‍ക്ക്  വാടിയതും കീറിയതുമായ വെറ്റില നന്നല്ല .കൂടാതെ  വലതു കൈയില്‍ മാത്രമേ  വെറ്റിലയും പാക്കും വാങ്ങാന്‍ പാടുള്ളൂ. മംഗള കർമങ്ങൾ നടത്തിയ ശേഷം കാര്‍മ്മികന്  ദക്ഷിണ കൊടുക്കുന്ന വേളയിൽ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം.

OTHER SECTIONS