ഗണേശ വിഗ്രഹ നിമജന ഘോഷയാത്ര നാളെ

ഗണേശ വിഗ്രഹ നിമജന ഘോഷയാത്ര നാളെ

author-image
mathew
New Update
ഗണേശ വിഗ്രഹ നിമജന ഘോഷയാത്ര നാളെ

തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നാളെ നടക്കും.  ജില്ലയില്‍ 1008 കേന്ദ്രങ്ങളിലും രണ്ടുലക്ഷത്തില്‍ പരം വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശ വിഗ്രഹങ്ങള്‍ ചെറുഘോഷയാത്രകളായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ മൂന്നോടെ എത്തിച്ചേരും. വൈകുന്നേരം നാലിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ഗണേശപുരസ്‌കാരം ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ക്ക് സമ്മാനിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ഗണേശഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചേര്‍ന്നു നിര്‍വഹിക്കും.

കെ. മുരളീധരന്‍ എംപി, എംഎല്‍എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ്, സി.കെ. ഹരീന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, എം.എം. ഹസന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ചലച്ചിത്ര താരം കീര്‍ത്തിസുരേഷ്, ചാരുപാറ രവി എന്നിവര്‍ പങ്കെടുക്കും. പഞ്ചവാദ്യം ചെണ്ടമേളം തുടങ്ങിയ വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

കിഴക്കേകോട്ടയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയുര്‍വേദകോളജ്, സ്റ്റാച്യു, പാളയം, ജനറല്‍ആശുപത്രി, പേട്ട, ചാക്ക വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേരും. ശംഖുമുഖത്ത് ഒരുലക്ഷത്തിയെട്ട് നാളികേരം സമര്‍പ്പിച്ച് ഗണേശോത്സവ മഹായജ്ഞം നടക്കും.

ഹോമത്തിനുശേഷം വിഗ്രഹങ്ങള്‍ കടലില്‍ നിമജനം ചെയ്യും. ഹരിതചട്ടങ്ങള്‍ പാലിച്ചുകൗണ്ടാണ് വിഗ്രഹ നിമജ്ഞന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

vinayaka chathurthi pazhavangadi