വിഷു കവിതകൾ

By Greeshma.G.Nair.02 Apr, 2017

imran-azhar

 

 

 
 
 
ഓണം  പോലെ തന്നെ മലയാളികൾ ആഘോഷിക്കുന്ന കാർഷികോത്സവമാണ് വിഷു .ഏതൊരു മലയാളിയുടെയും   വിഷുവിന്റെ ഓർമകളിലേക്ക് ആദ്യം ഓടിയെത്തുന്നത്  കണിക്കൊന്ന പൂക്കളാണ് . വേനലിന്റെ ചൂടിലും മങ്ങാതെ ചിരിച്ച് കൊണ്ട്നിൽക്കുന്നകണിക്കൊന്ന പൂക്കൾ ഏതൊരു മലയാളിയുടെയും വിഷു ഓർമയാണ് . കണിക്കൊന്ന പൂവിനെ പോലെ തന്നെ കുട്ടികാലത്ത് പാടിനടന്ന വിഷു കവിതകളും പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപെടുന്ന ഒന്നാണ് .  
 
ഈ വിഷു കുറച്ച് നല്ല വിഷു കവിതകൾ പാടി ആഘോഷിക്കാം ...
 
1 ,കണിക്കൊന്ന 
 
മഞ്ഞകസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍വിഷു പുലരിയുദിച്ചിടുന്നു. 
 
മഞ്ഞള്‍ നിറമോലും പൂങ്കുലയില്‍, 
തുള്ളികളിച്ചിടും പൂമൊട്ടുകള്‍.,
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ, 
കിങ്ങിണി പൊന്‍മണി മുത്ത്‌ പോലെ.
 
ആകാശത്തമ്പിളിവെട്ടത്തിലായ്,
താരാഗണങ്ങളേപോലെയാവാന്‍., 
മേടമാസ പാല്‍നിലാവ് കൊള്ളാന്‍, 
മോഹിച്ച മോഹങ്ങളാരു കാണാന്‍.
 
മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ട്, 
വാണിഭ കെട്ടുകളാക്കി മാറ്റി, 
വിലയിട്ടു വിലപേശി വിറ്റിടുന്നു,
വാസന്ത  മന്ദസ്മിതങ്ങളെല്ലാം.
 
എങ്കിലും പൊന്‍കണിയായി മാറാന്‍, 
കര്‍ണികാരം  പൂത്തുലഞ്ഞിടുന്നു., 
കണ്ണന്റെ പാദാരവിന്ദങ്ങളില്‍, 
ഞെട്ടറ്റു പൊഴിയുവാന്‍  മോഹമോടെ. 
 
മഞ്ഞ കസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍ വിഷു പുലരിയുദിച്ചുവന്നു.  
 
 
2 ,വിഷുക്കണി -വൈലോപ്പിള്ളി
 
 
നീളമേറുന്നു ചൂടും നിതരാം ദിനങ്ങൾക്ക് 
ചൂളയിൽ നിന്നെന്നപോലടിക്കും പൊടിക്കാറ്റിൽ
 
നീരിവേര്ത്തിമ,താണു കാണുകയാവാം ഭദ്രേ
നീ പകൽക്കിനാവ്, പൂഞ്ചോലകൾ, വനങ്ങളും
 
അതു നല്ലത് , പക്ഷെ വിഹരിപ്പതീ വെയിലിൽ
പുതു വേട്ടാളൻ കുഞ്ഞുപോലെയെൻ കുട്ടിക്കാലം
 
വാടതെയുണ്ടെന്നുള്ളിൽ പണ്ടുകാലത്തിൻ നീണ്ട
ചൂടാണ്ട മാസങ്ങളിൽ പൂവിട്ടൊരുല്ലാസങ്ങൾ !
 
കൂട്ടുകാരോടുകൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങൾതൻ ഭിന്നഭിന്നമാം സ്വാദും,
 
വയലിൻ കച്ചിപ്പുകമണവും സ്വർഗ്ഗത്തിലേ
ക്കുയരും വെണ്മുത്തപ്പത്താടിതൻ ചാഞ്ചാട്ടവും,
 
കശുവണ്ടിതൻ കൊച്ചുകൊമാളിച്ചിരിയും, കണ്‍-
മഷി ചിന്നിയ കുന്നിമണിതൻ മന്ദാക്ഷവും ,
 
കടലിൻ മാറത്തു നിന്നുയരും കാറ്റിൽ തെങ്ങിൻ-
മടലിൽ പച്ചോലകൾ കല്ലോലമിളക്കുമ്പോൾ
 
വെട്ടിയ കുളങ്ങൾതൻ പഞ്ചാരമണൽത്തിട്ടിൽ
വെട്ടവും നിഴലും ചേർന്നിയലും നൃത്തങ്ങളും
 
ഞാനനുഭാവിക്കയാണോർമ്മയിൽ ചുടുവെയിലിൽ
സാനന്ദം കളിചാർക്കും തൊഴർതൻ ഘോഷങ്ങളും
 
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരം-
പോക്കു മാ നാടാൻ ചക്കിൻ സ്നിഗ്ദ്ധമാം ഞരക്കവും!
 
ഹാ, വെളിച്ചത്തിന്നോമന്മകളെ, കണിക്കൊന്ന-
പ്പൂവണിപ്പോന്മേടമെ, നല്ലനദ്ധ്യായത്തിന്റെ
 
ദേവതേ, സുരോഷ്ണത്തെത്തൂനിഴലഴികളിൽ
കേവലം തടവിൽച്ചെർത്തുഗ്രവേനലിനെയും
 
എന്റെയീ മലനാട്ടിൽ ഉത്സവക്കൊടിക്കീഴിൽ
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു ?
 
മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം, മാവിൻ ചുന
മണക്കും മേടത്തിന്റെ മടിയിൽപ്പിറന്ന ഞാൻ
 
സ്വർഗ്ഗവാതിൽ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടു-
മുദ്ഗളം മലനാടു വേനലിന്നപദാനം
 
പിന്നെയുമൊന്നുണ്ടു, പണ്ടൊരു വെനലിലച്ഛൻ
കണ്ണടച്ചെൻവീടെല്ലാം പകലുമിരുണ്ടപ്പോൾ
 
വന്നു ഞാൻ ഭദ്രേ കണികാണാത്ത കൌമാരത്തിൽ
ഖിന്നതയോടെ വിഷുനാളിൽ നിൻതറവാട്ടിൽ
 
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടൻ, ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
 
മിണ്ടാതെയാരോ വന്നെൻ കണ്മിഴിപ്പൊത്തി,ക്കണി
കണ്ടാലുമെന്നോതി ഞാൻ പകച്ചു നോക്കുന്നേരം
 
എന്തൊരത്ഭുതo, കൊന്നപ്പൂങ്കുല വാരിച്ചാർത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു നീയെൻ മുന്നിൽ
 
ലോലമായ്‌, വിളർത്തൊന്നുമറിയാത്തൊരു കുരു-
ത്തോല പോലെഴും പെണ്ണിന്നിത്ത്രമേൽ കുറുമ്പെന്നോ
 
"പരിഹാസമോ കൊള്ളാം" എന്ന് ഞാൻ ചോദിക്കെയ
പ്പരിതാപത്തിന്നാഴം പെട്ടന്നു മനസ്സിലായ്
 
ബാഷ്പ്പസങ്കുലമായ കണ്‍കളോ "ടയ്യോ മാപ്പെ"
ന്നപ്പരിമൃദുപാണി നീയെൻറെ കൈയിൽ ചെർക്കെ
 
ആ വിഷുക്കണി കണ്ടും കൈനീട്ടം മേടിച്ചുമെൻ
ജീവിതം മുൻകാണാത്ത ഭാഗ്യത്തെയല്ലോ നേടി !
 
തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
 
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും മൗഡ്യം
ചിന്നിടും പല മഞ്ഞുകാലവും കടന്നു നാം
 
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ ,നിൻറെ
ചിരിയായ് വിഷുക്കണിയായിതെന്നുമെൻ വീട്ടിൽ
 
ഇങ്ങകായിലും കായിട്ടുല്ലസിക്കുമീത്തൊടി-
യിങ്കലും തൊഴുത്തിലും, തുളസിത്തറയിലും
 
പതിവായ് തവ നാളം ദ്യോതിക്കേ, മമ യത്നം
പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്പ്പാടത്തിലും
 
കീഴടക്കുന്നുപോലും മനുജൻ പ്രകൃതിയെ
കീഴടക്കാതെ, സ്വയം കീഴടങ്ങാതെ
 
അവളെ സ്നേഹത്തിനാൽ സേവിച്ചു വശയാക്കി,
യരിയ സഖിയാക്കി വരിച്ചു പാലിക്കുകിൽ
 
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
 
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോൽ
നിന്നുടെ മടിത്തട്ടിൽ തങ്ങുമീ മണിക്കുട്ടൻ
 
"ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവല്ക്കൃതലോകത്തിൽ പുലർന്നാലും
 
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും, ഇത്തിരി കൊന്നപ്പൂവും "
 
3 , വിഷുക്കണി
 
“ മുരളികയൂതി കള്ളച്ചിരിയാര്‍ന്നു
 
നില്‍ക്കുമെന്‍ കണ്ണാ കാണുന്നു
 
ഞാനിന്നു നിന്‍ ശ്യാമമുഖകമലം
 
മരതകകാന്തിയോലുമീ
 
കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍
 
പുതുസ്വപ്നങ്ങള്‍ പകര്‍ന്നേകും
 
പ്രഭയാര്‍ന്നു നില്‍ക്കുമീ നിലവിളക്കും
 
ഓട്ടുരുളിയും പൊന്‍നാണ്യങ്ങളും
 
കണ്മഷിക്കൂട്ടും,കുങ്കുമചെപ്പും,
 
കണിവെള്ളരിയും ,വാല്‍ക്കണ്ണാടിയില്‍
 
തെളിയുമെന്‍ പ്രസന്ന വദനവും
 
ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍
 
വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍
 
പാടുക വിഷുപക്ഷിയായ്‌ ഇനിയെല്ലാ നാളിലും !”
 
കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്..........
 
 
 
 
 
 
 
 
 
 

 

OTHER SECTIONS