പത്തിവിടര്‍ത്തിയ രണ്ട് പാമ്പിനെ സ്വപ്നം കണ്ടാല്‍...

By Anju N P.07 Mar, 2018

imran-azhar

 

പത്തി വിടര്‍ത്തിയ പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ ശത്രുക്കളുടെ ശല്യമുണ്ടാകും. പത്തിവിടര്‍ത്തിയ രണ്ട് പാമ്പിനെ സ്വപ്നം കണ്ടാല്‍ ഐശ്വര്യം കൈവരും. പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കണ്ടാല്‍ ശത്രു മൂലമുള്ള ദുരിതം അകലും. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ സമ്പല്‍ സമൃദ്ധിയാണ് ഫലം. പാമ്പ് വിരട്ടിയോടിക്കുന്നതായി സ്വപ്നം കണ്ടാല്‍ ദാരിദ്രം. പാമ്പ് കാലില്‍ വട്ടം ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശനടക്കുന്നു എന്നാണു ഫലം. പാമ്പ്കടിയേറ്റ് ചോര ഒഴുകുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശ കഴിഞ്ഞു എന്ന് ഫലം. പാമ്പ് കഴുത്തില്‍ വീഴുന്നതായി സ്വപ്നം കണ്ടാല്‍ സമ്പന്നനായി തീരുമെന്നാണ് വിശ്വാസം.

 

OTHER SECTIONS