വെളുത്ത പല്ലി ശരീരത്തില്‍ വീണാല്‍

By SUBHALEKSHMI B R.04 May, 2018

imran-azhar

ഗൌളി ശാസ്ത്രത്തില്‍ മലയാളിക്ക് വിശ്വാസമുണ്ട്. പല നിറത്തിലുളള പല്ലികളെ നമുക്ക് വീട്ടിലും പരിസരത്തും കാണാന്‍ കഴിയും. പല്ലിയുടെ നിറം അത് വീഴുന്ന ദിവസം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗൌളിശാസ്ത്രം ഫലം പ്രവചിച്ചിരിക്കുന്നത്.
വെളുത്ത നിറത്തിലുളള പല്ലി ചൊവ്വാഴ്ച ദിവസം തലയുടെ ഇടതോ വലതോ വശത്ത് വീണാല്‍ കലഹമാണ് ഫലം. ഇളം റോസ് നിറത്തിലുളള പല്ലി ഞായറാഴ്ച ദിവസം നെറ്റിയുടെ മധ്യത്തായി വീണാല്‍ ധനാഗമനവും നെറ്റിയുടെ വലതുഭാഗത്തായാല്‍ അഭീഷ്ടസിദ്ധിയുമാണ് ഫലം. നീലനിറമുളള പല്ലി വ്യാഴാഴ്ച ദിവസം വലതു കണ്ണിന് നേരെ വീണാല്‍ സൌഖ്യവും ഇടതു കണ്ണിന് മുകളില്‍ വീണാല്‍ കാരാഗ്രഹവാസവുമാണ് ഫലം. വെളുപ്പും കറുപ്പും കലര്‍ന്ന പല്ലിയും വാല്‍ മുറിഞ്ഞ പല്ലിയും പുരികത്തിന്‍റെ വശങ്ങളില്‍ വീണാല്‍ ധനനഷ്ടമാണ് ഫലം.