ശനിദോഷം അകറ്റാന്‍ ഹനുമത് ഭജനം; ഇതൊക്കെ ശ്രദ്ധിക്കാം

ശ്രീരാമ ഭക്തനായ ഹനുമാന് യഥാവിധി വഴിപാടു നടത്തി പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാന്‍ സ്വാമി. ഹനുമാന്റെ നാമശ്രവണമാത്രയില്‍ത്തന്നെ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്നാണ് രാമായണം പറയുന്നത്.

author-image
Web Desk
New Update
ശനിദോഷം അകറ്റാന്‍ ഹനുമത് ഭജനം; ഇതൊക്കെ ശ്രദ്ധിക്കാം

ശ്രീരാമ ഭക്തനായ ഹനുമാന് യഥാവിധി വഴിപാടു നടത്തി പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാന്‍ സ്വാമി. ഹനുമാന്റെ നാമശ്രവണമാത്രയില്‍ത്തന്നെ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്നാണ് രാമായണം പറയുന്നത്.

ശനിയാഴ്ചകളില്‍ ഹനുമദ് ക്ഷേത്രദര്‍ശനം നടത്തി വെറ്റിലമാല, നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് വിശേഷമാണ്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനുമാനെ പ്രാര്‍ഥിച്ചാല്‍ അവയുടെ ദോഷ കാഠിന്യത്തില്‍ നിന്ന് ഹനമാന്‍ ഭക്തരെ സംരക്ഷിക്കും.

ഹനുമല്‍ സ്തുതി

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിര്‍ ബലം യശോധൈര്യം

നിര്‍ഭയത്വമരോഗത

അജയ്യം വാക് പടുത്വം ച

ഹനൂമത് സ്മരണാത് ഭവേത്

Astro god lord hanuman