ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കാന്‍ ചൊവ്വാഴ്ചകളില്‍ ചെയ്യേണ്ടത്

നിത്യവും ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നവര്‍ക്ക് ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.

author-image
RK
New Update
ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കാന്‍ ചൊവ്വാഴ്ചകളില്‍ ചെയ്യേണ്ടത്

 

നിത്യവും ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നവര്‍ക്ക് ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കാന്‍ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതിലൂടെ സാധ്യമാകും. സര്‍വ്വൈശ്വര്യങ്ങള്‍ക്കും സന്തുഷ്ട ജീവിതത്തിനുമായി ഹനുമാന്‍ സ്വാമിക്ക് സിന്ദൂര ചാര്‍ത്തുന്ന വഴിപാട് ഏറെ ഫലപ്രദമാണ്. അതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ

ഒരിക്കല്‍ ഹനുമാന്‍ സീതാദേവിയെ കാണാനായെത്തിയപ്പോള്‍ വാര്‍നെറ്റിത്തടത്തില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു സീതാദേവി. എന്തിനാണ് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതെന്ന് ഹനുമാന്‍ ദേവിയോട് ഭക്തിപൂര്‍വ്വം ചോദിച്ചു. പ്രിയതമന്‍ ശ്രീരാമദേവന്റെ ഐശ്വര്യത്തിനും നന്മക്കും സന്തോഷത്തിനും വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്ന് ദേവി പറഞ്ഞു. ഇത് കേട്ടയുടനെ ഹനുമാന്‍ അപ്രത്യക്ഷനായി അതാ പെട്ടെന്നൊരാള്‍ ശ്രീരാമ ദേവന്റെ മുന്നില്‍ നില്‍ക്കുന്നു. ശരീരമാസകലം സിന്ദൂരം വാരിതേച്ചു കൊണ്ട്. ഭഗവാന്‍ ശ്രീരാമന് ചിരി അടക്കാനായില്ല.

പെട്ടെന്ന് കുങ്കുമത്തോട് പ്രിയമുണ്ടാവാന്‍ കാരണമെന്താണെന്ന് അദ്ദേഹം ഹനുമാനോട് തിരക്കി. ഹനുമാന്‍ സീതാദേവി പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ ധരിപ്പിച്ചു. കുറച്ച് സിന്ദൂരം നെറ്റിയില്‍ ചാര്‍ത്തിയാല്‍ അങ്ങേക്ക് അത്രയധികം സന്തോഷം കിട്ടുമെങ്കില്‍ എന്റെ ശരീരം മുഴുവന്‍ ഞാന്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുന്നു. അതുകൊണ്ട്. അങ്ങ് എന്തുമാത്രം സന്തോഷിക്കും. അങ്ങ് നീണാല്‍ അനുഗ്രഹീതനായി വാഴണം അതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ദേഹം മുഴുവന്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുന്നത്. ഇതുകേട്ട് സന്തോഷവാനായ ശ്രീരാമ സ്വാമിയുടെ ഹൃദയത്തില്‍ ഹനുമാന്റെ സ്ഥാനം ഒന്നുകൂടി ഉയര്‍ന്നു. ഹനുമാന്റെ സ്‌നേഹത്തില്‍ അതീവ സന്തുഷ്ടനായ ശ്രീരാമന്‍ സിന്ദൂരം ചാര്‍ത്തി ഹനുമാനെ പൂജിക്കുന്നവരെല്ലാം സന്തോകരമായ ജീവിതം ലഭിച്ച് അനുഗ്രഹിക്കപ്പെടട്ടെ എന്ന് പറഞ്ഞു.

ചൊവ്വാഴ്ചകളില്‍ സിന്ദൂരം അര്‍പ്പിക്കുന്നതാണ് ഏറെ ഉത്തമം. അര്‍പ്പിക്കുന്നതിനുള്ള സിന്ദൂരം വെറ്റിലയില്‍ സൂക്ഷിക്കണം. സ്ത്രീകള്‍ സിന്ദൂരം അര്‍പ്പിക്കാന്‍ പാടില്ല. പകരം ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്.

ശ്രീരാമന്റെ നാമം വെറ്റിലയില്‍ സിന്ദൂരം കൊണ്ടെഴുതി അര്‍പ്പിക്കുന്നത് ഉത്തമമാണ്. സിന്ദൂരവുമ മല്ലിപ്പൂ എണ്ണയും കൂടി ഹനുമാന് മുന്നില്‍ നിവേദിച്ചാല്‍ ശത്രുക്കള്‍ അകലും.

ലഡു ഹനുമാന്റെ ഇഷ്ടഭക്ഷണമാണ്. ഇഷ്ടനിവേദ്യം തുളസിയും. ചൊവ്വാഴ്ചകളില്‍ ഹനുമാനു മുന്നില്‍ തുളസിമാലയും ലഡുവും സമര്‍പ്പിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.

 

Astro lord hanuman