കര്‍മ്മരംഗത്ത് പരാജയമോ? മോഹനഗണപതി സങ്കല്‍പ്പത്തെ പൂജിക്കാം

ഏതു കര്‍മ്മത്തിന്റെ വിജയത്തിനും ശുഭാന്ത്യത്തിനും ആദ്യം പ്രാര്‍ത്ഥിക്കേണ്ട മൂര്‍ത്തിയാണ് ഗപണതി ഭഗവാന്‍. ഗണേശനെ സ്മരിച്ച് തുടങ്ങുന്ന ഏതൊരു പ്രവൃത്തിയും യാതൊരു തടസ്സവും ഇല്ലാതെ നടക്കും.

author-image
RK
New Update

ശിവന്റെയോ വിഷ്ണുവിന്റെയോ അയ്യപ്പന്റെയോ ദേവിയുടെയോ ഏതുമാകട്ടെ, എല്ലാ ക്ഷേത്രങ്ങളിലും ഗണപതിക്കും സ്ഥാനം ഉറപ്പായും ഉണ്ടായിരിക്കും.

ലോകനാഥനായ പരമശിവന്‍ തന്നെയാണ് പുത്രന്‍ ഗണപതിയെ പ്രഥമപൂജ്യനായി നിശ്ചയിച്ചത്. അങ്ങനെ എല്ലാവരാലും ആരാധിക്കപ്പെടുന്ന ശ്രീമഹാഗണപതിയെ പ്രാര്‍ത്ഥിച്ചാരാധിച്ചാല്‍ സകലവിഘ്‌നങ്ങളും അകന്ന് ഉദ്ദിഷ്ടകാര്യ സാധ്യം ഉണ്ടാകും.

കര്‍മ്മമാണ് മനുഷ്യന്റെ ഏറ്റവും വലിയ ധര്‍മ്മം. കര്‍മ്മവിജയത്തിന് ഗണപതി ഭഗവാന്റെ മോഹനഗണപതി സങ്കല്പത്തെയാണ് പൂജിക്കേണ്ടത്. ആദ്യം

ഉദ്യദിനേശ്വരരുചിം നിജഹസ്തപത്മൈ:

പാശാങ്കുശാഭയവരാന്‍ ദധതം ഗജാസ്യം

രക്താംബരം സകലദു:ഖകരം ഗണേശം

ധ്യായേല്‍ പ്രസന്നമഖിലാഭരണാഭിരാമം ഈ ശ്ലോകം 3 പ്രാവശ്യം ജപിക്കുക.

പിന്നീട് വക്രതുണ്ഡായ ഹും എന്ന മന്ത്രം 336 പ്രാവശ്യം ജപിക്കുക. രാവിലെ മാത്രം 36 ദിവസം ചൊല്ലുക. കര്‍മ്മസംബന്ധമായ തടസ്സങ്ങള്‍ നീങ്ങുന്നതിനും ജീവിതവിജയത്തിനും ഗുണകരം.

Astro prayer mohanaganapathi