മെഴ്സിഡീസ് ബെൻസ് എസ്.യു.വി. ജി.എൽ.എസ്. എ.എം.ജി. 63 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഏഷ്യ കപ്പിനു മുന്നോടിയായാണ് 2.15 കോടി രൂപ വിലയുള്ള ആഡംബരകാർ സൂര്യ വാങ്ങിയത്.
ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാവിയിലേക്കുള്ള പിക്കപ്പുകളുടെ പുതിയ ബ്രാന്‍ഡായ ബൊലേറോ മാക്സ് പിക്ക്-അപ്പ് പുറത്തിറക്കി.
ആൾട്ടോ K10-ന്റെ ബുക്കിംഗ് ആരംഭിച്ചതായി മാരുതി സുസുക്കി അറിയിച്ചു. പുതിയ ആൾട്ടോ കെ-10-ൽ സുഖപ്രദമായ, സുരക്ഷ, കണക്റ്റിവിറ്റിസൗകര്യം എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്
റോള്‍സ് റോയിസിന്റെ ആഡംബര വാഹനമായ ഗോസ്റ്റ് സ്വന്തമാക്കി നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയി. കേരളത്തിലെ യാത്രകള്‍ക്കായാണ് അദ്ദേഹം ഗോസ്റ്റ് വാങ്ങിയത്.
സാധാരണക്കാരന്റെ വാഹനം എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവുമധികം സ്വീകാര്യത നേടിയ വാഹനമാണ് മാരുതിയുടെ ആൾട്ടോ. 796 സി.സി. എൻജിനിൽ മാരുതിയുടെ എൻട്രി ലെവൽ വാഹനമായി എത്തിയ ആൾട്ടോ വലിയ മാറ്റത്തിനൊരുങ്ങുകയാണ്. ലുക്കിലും ഫീച്ചറിലും വരുത്തുന്ന മാറ്റത്തിന് പുറമെ, മെക്കാനിക്കലായ മാറ്റത്തിനായിരിക്കും ഇത്തവണ ആൾട്ടോ പ്രാധാന്യം നൽകുകയെന്നാണ് വിവരം. ചെറിയ മുഖം മിനുക്കലും വലിയ മെക്കാനിക്കൽ മാറ്റവുമായി എത്തുന്ന ആൾട്ടോ ഓഗസ്റ്റ് 18-ന് അവതരിപ്പിച്ചേക്കും.
ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡിന്റെ 310 ബൈക്ക് സീരീസിലെ മൂന്നാമത്തെ മോഡലും അവതരിപ്പിച്ചു.
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. ടെസ്ലയുടെ മോഡൽ 3 യുമായി മത്സരിക്കുന്ന വാഹനം ഹ്യുണ്ടേയ്യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്.
അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന വൈപ്പറുകള്‍ അത്ര നിസാരക്കാരനല്ലെന്നാണ് കേരള പോലീസും പറയുന്നത്.
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി. 5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം 19 നഗരങ്ങളിലായി 20 ല മസൈൻ സിട്രോൺ ഫിജിറ്റൽ ഷോറൂമുകൾ വഴിയാണ് വിൽപ്പന. പൂർണമായും ഓൺലൈൻ ആയും വാങ്ങാം.
കാത്തിരിപ്പിന് വിരാമമായി മാരുതി സുസുക്കിയുടെ മിഡ്സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താര പുറത്തിറങ്ങി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനം മാരുതി അവതരിപ്പിച്ചത്.