നോട്ട് നിരോധനം വാഹനവിപണിക്ക് കനത്ത തിരിച്ചടി

By Greeshma G Nair.11 Jan, 2017

imran-azhar

 

 

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനം എല്ലാ മേഖലയിലും പോലെ കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത് . നോട്ട് നിരോധനത്തിന് ശേഷം ഡിസംബർ മാസത്തിലെ കണക്കു നോക്കിയാൽ വാഹന വിപണിക്കേറ്റ തകർച്ച വ്യക്തം . ഡിസംബര്‍ മാസത്തിലെ വാഹന വില്‍പ്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

 

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ വാഹന വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് മാനുഫാക്‌ച്ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

 

സ്‌കൂട്ടര്‍, കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 1.15 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

2015 ഡിസംബറിനെ അപേക്ഷിച്ച് കാര്‍ വില്‍പ്പനയില്‍ 8.14 ശതമാനവും, പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.36 ശതമാനവും ബൈക്കുകളുടെ വില്‍പനയില്‍ 22.5 ശതമാനം കുറവ് രേഖപ്പെടുത്തി. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മാത്രം ഡിസംബറില്‍ 26 ശതമാനത്തിന്റെ ഇടവ് ഉണ്ടായി.


കഴിഞ്ഞ വർഷം ഡിസംബറില് 15,02,314 യൂണിറ്റുകള് വിറ്റഴിഞ്ഞപ്പോൾ 2016 ഡിസംബറിൽ 12,21,929 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചതെന്ന് എസ്ഐ എഎം ഡയറക്ടർ ജനറല്‍ വിഷ്ണു മാതൂര്‍ പറയുന്നു .

OTHER SECTIONS