2018ല്‍ ഇന്റര്‍നെറ്റ് ഏറ്റവുമധികം തെരഞ്ഞ വാഹനം ഹോണ്ട അമെയ്സ്

By Anju N P.17 12 2018

imran-azharന്യൂഡല്‍ഹി: 2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ വാഹനമെന്ന ബഹുമതി ഹോണ്ടയുടെ അമേസ് സ്വന്തമാക്കി. ഗൂഗിളിന്റെ ഇന്‍സെര്‍ച്ച് 2018ന്റെ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് അമേസ് നേട്ടം കൈവരിച്ചത്. വാഹനവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വാഹനമായി ഹോണ്ടയുടെ അമെയ്സ് ഇടംനേടി.


2017 ല്‍ പുറത്തുവിട്ട പട്ടികയില്‍ ഇടം നേടിയ ഒരു വാഹനംപോലും ഇക്കുറി പട്ടികയിലില്ല. സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ടാറ്റ ഹാരിയറും സുസുക്കി സ്വിഫ്ടും ആദ്യ പത്തില്‍ പോലും ഇടം നേടിയില്ല. പോയവര്‍ഷം ആളുകള്‍ ഏറ്റവുമധികം തെരഞ്ഞ വാഹനമായിരുന്നു സുസുക്കി സ്വിഫ്റ്റ്.


മഹീന്ദ്ര മരാസോ, ടൊയോ' യാരിസ്, ഹ്യുണ്ടായ് സാന്‍ട്രോ, തുടങ്ങിയവരെല്ലാം ആദ്യ പത്തില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

OTHER SECTIONS