മാരുതി സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുറന്നു

മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളാണ് മാരുതി ഡീലര്‍ഷിപ്പുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും നല്‍കിയിരിക്കുന്നത്

author-image
online desk
New Update
മാരുതി സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുറന്നു

ന്യൂഡല്‍ഹി: മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളാണ് മാരുതി ഡീലര്‍ഷിപ്പുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും നല്‍കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനും സാനിറ്റൈസേഷന്‍ നടത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായി മാരുതി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയിലെ വിദഗ്ധരും ഉപയോക്താകളുടെ പ്രതിനിധികളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയാറാക്കിയത്.

ഒരു ഉപയോക്താവ് ഷോറൂമില്‍ എത്തുന്നത് മുതല്‍ വാഹനത്തിന്റെ ഡെലിവറി പൂര്‍ത്തിയാക്കുന്നത് വരെയുള്ള നടപടികള്‍ നിരീക്ഷിച്ചാണ് മാര്‍ഗരേഖ ഒരുക്കിയിരിക്കുന്നത്. വ്യാപനം തടയുന്നതിനുമുള്ള നടപടികള്‍ കമ്പനി സ്വീകരിച്ച് വൈറസ് വിമുക്ത അന്തരീക്ഷം സൃഷ്ടിക്കുമെന്ന് മാരുതി അറിയിച്ചു.

ഇതിനുപുറമെ, ഉപയോക്താക്കള്‍ക്ക് വാഹനവും മറ്റ് പാര്‍ട്സുകളും മാരുതിയുടെയും നെക്സയുടെയും വെബ്സൈറ്റുകളില്‍ നിന്നും വാങ്ങാനുള്ള അവസരവും ഒരുക്കുന്നുണ്ട്. എല്ലാ സംവിധാനവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലായതിനാല്‍ ഒരുപരിധി വരെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

മാരുതിയുടെ വാഹനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജീവനക്കാര്‍ ആയിരിക്കും വാഹനം വീടുകളില്‍ എത്തിക്കുക. കാര്‍ ഉപയോക്താവിന് കൈമാറുന്നതിന് മുമ്പുതന്നെ അണുവിമുക്തമാക്കുയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.

 

maruti suzuki