ഇയോണിന്റെ പുതിയ സ്പോർട്സ് എഡിഷൻ വിപണിയിൽ

By Greeshma G Nair.13 Apr, 2017

imran-azhar

 

 

 ഇയോണിന്റെ പുതിയ സ്പോർട്സ് എഡിഷനെ ഹ്യുണ്ടായി അവതരിപ്പിച്ചു .Era+, Magna+ വേരിയന്റുകളിലാണ് ഇയോണ്‍ സ്പോര്‍ട്സ് എഡിഷനെ ഹ്യുണ്ടായ് ലഭ്യമാക്കിയിരിക്കുന്നത്.


2015 ന് നിരത്തില്‍ എത്തിയ ക്വിഡ് ചുരുങ്ങിയ കാലയളവിലാണ് മാര്‍ക്കറ്റ് ലീഡറായ മാരുതി ആള്‍ട്ടോയ്ക്കും ഹ്യൂണ്ടായി ഇയോണിനും മികച്ച എതിരാളിയായി മാറിയത്. വിപണിയില്‍ ആള്‍ട്ടോയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെങ്കിലും ക്വിഡിന്റെ ജനപ്രീതി ഇയോണിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.

 

55 ബിഎച്പി കരുത്തും 75 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യൂണ്ടായ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇയോണിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന് 68 ബിഎച്ചപി കരുത്തും 94 എന്‍എം ടോര്‍ക്കുംഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ കപ്പാ എഞ്ചിനാണ് ഹ്യുണ്ടായ് നല്‍കുന്നത്.


3.88 ലക്ഷം മുതല്‍ 4.18 ലക്ഷം വരെയാണ് കാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില

 

 

 

OTHER SECTIONS