42 വര്‍ഷങ്ങള്‍ക്ക് ശേഷം മോട്ടോ 2- ലോക റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 'എം വി അഗസ്ത' തിരിച്ചുവരുന്നു

By Ambily chandrasekharan.09 Jun, 2018

imran-azhar

 

മോട്ടോ 2 ലോക റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എം വി അഗസ്ത തിരിച്ചുവരുകയാണ്. നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'എം വി അഗസ്തയുടെ' തിരിച്ചുവരവ്. ഇത്തവണ അഗസ്ത മത്സരിക്കുന്നത് ചാമ്പ്യന്‍ഷിപ്പില്‍ മോട്ടോ 2 വിഭാഗത്തിലാണ്. മാത്രമല്ല,2019 ലെ റേസിങില്‍ തങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടെന്ന് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ എം വി അഗസ്തയുടെ പ്രസിഡന്റ് ജിയോവാനി കാസ്റ്റിലിയോണി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ റേസിങ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തില്‍ തങ്ങളുടെ മുഴുവന്‍ ടെക്നോളജിയും ഉപയോഗിച്ചാണ് എം വി അഗസ്തയെ റേസിങ്ങിനായി തയ്യാറാക്കിയതെന്നും ജിയോവാനി അഭിപ്രായപ്പെട്ടിരിക്കുന്നു.

OTHER SECTIONS