നിരത്തിലെ മിന്നലാകാന്‍ ബെനലി ഇംപീരിയാലെ 400

By online desk .24 03 2020

imran-azhar

 


ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന്റെ ബിഎസ് 6 പതിപ്പ് ഉടന്‍ വിപണയിലെത്തും. ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ നടപ്പാക്കാനിരിക്കവെയാണ് പുതിയ പതിപ്പ് കമ്പനി അവതരിപ്പിക്കുന്നത്. വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 


2019 ഒക്ടോബറിലാണ് ഇംപീരിയാലെ 400നെ ബെനലി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 1,200ല്‍ അധികം ബുക്കിംഗ് നേടി ഇംപീരിയാലെ 400 വരവറിയിച്ചിരുന്നു. ചുവപ്പ്, കറുപ്പ്, ക്രോം എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇംപീരിയാലെ 400-വിപണിയിലുള്ളത്. ഇംപീരിയാലെ 400 നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളിലൊന്നാണ്. ലളിതമായ രൂപകല്‍പ്പനയാണ് വാഹനത്തിന്റെ സവിശേഷത.

 


1950കളില്‍ നിര്‍മിച്ച ബെനെലി-മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപീരിയാലെ വിപണിയിലെത്തിച്ചത്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയാലെയ്ക്ക് കരുത്തുപകരുന്നത്. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

 


ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഇംപീരിയാലെയുടെ വാഹനത്തിന്റെ നിര്‍മ്മാണം. 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യത പുലര്‍ത്തും. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്‌സ്‌ഹോസ്റ്റ് എന്നിവ ഇംപീരിയാലെയ്ക്ക് വിന്റേജ് ലുക്കും നല്‍കുന്നു.

 

 

OTHER SECTIONS