കവാസാക്കി നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍; വില 2.98 ലക്ഷം

By Anju N P.22 Jul, 2018

imran-azhar

റേസിംഗ് ബൈക്ക് ശ്രേണിയിലെ കരുത്തന്‍ കവാസാക്കി കണ്ണഞ്ചിപ്പിക്കുന്ന വിലയിലാണ് ഇന്ത്യയില്‍ ബൈക്കുകള്‍ ഇറക്കുന്നത്. റൈഡിംഗ് ഭ്രമം തലയ്ക്ക് പിടിച്ച ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്ക് ഈ വിലക്കൂടുതല്‍ അത്ര രസിച്ചില്ലെങ്കിലും അങ്ങിങ്ങായി നിഞ്ച 350r ഉം zx10r ഉം ഒക്കെ പാഞ്ഞ് നടപ്പുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയെ കൈക്കുളളിലാക്കാന്‍ പുതിയ വിലക്കുറവിന്റെ തന്ത്രവുമായി എത്തുകയാണ് കവാസാക്കി.

നിഞ്ച 300 ആണ് മുമ്പത്തേതില്‍ നിന്നും അറുപതിനായിരത്തോളം രൂപയുടെ വിലക്കുറവില്‍ കവാസാക്കി അവതരിപ്പിക്കുന്നത. ഇതോടെ 2.98 ലക്ഷം രൂപയ്ക്ക് കവാസാക്കി നിഞ്ച 300 സ്വന്തമാക്കാം. ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലു എന്നീ നിറങ്ങളിലും നിഞ്ച 300 ലഭ്യമാണ്. മുന്‍ ടയറുകളിലും പിന്‍ ടയറുകളിലും ഉള്‍പ്പെടുന്ന എബിഎസ് സുരക്ഷയാണ് മറ്റൊരു പ്രത്യേകത.

സീറ്റ് ഉയരം 5 mm ആയി കുറഞ്ഞു. അതേസമയം ഭാരം ഏഴു കിലോ കൂടി. 179 കിലോയാണ് 2018 കവാസാക്കി നിഞ്ച 300 -ന്റെ ഭാരം. നിലവിലുള്ള 296 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് 2018 നിഞ്ച 300 എബിഎസിലും തുടരുന്നത്. എഞ്ചിന് 38 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും.

കെടിഎം RC390, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് കവാസാക്കി നിഞ്ച 300 -ന്റെ മുഖ്യ എതിരാളികള്‍.

OTHER SECTIONS