2020 മഹീന്ദ്ര ഥാര്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

By Online desk .14 07 2019

imran-azhar

 

 

പുതുതലമുറ ഥാറിനെ അടുത്ത് വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് സാധ്യത. ഫെബ്രുവരി 2020 -ല്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വാഹനത്തെ മഹീന്ദ്ര ലോകത്തിന് വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര സ്‌കോര്‍പിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാവും പുതിയ ഥാറിന്. വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഈ കൊടുത്തിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ ആദ്യം ശ്രദ്ധയില്‍ പെടുന്നത് മുന്‍ മോഡലിനേക്കാള്‍ വാഹനം അല്പം തടിച്ചിട്ടുണ്ടെന്നാണ്. നിലവിലുള്ള ഥാറിനേക്കാള്‍ വലുപ്പമേറിയതാണ് പുതിയ ഥാര്‍ എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. 2010 -ലാണ് ഥാര്‍ ആദ്യമായി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. അന്നു മുതല്‍ ഇന്നുവരെ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ട വാഹനമായിരുന്നു ഥാര്‍. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഥാറിനെ പല തരത്തില്‍ മോഡിഫൈ ചെയ്താണ് ആളുകള്‍ കൊണ്ടനടക്കുന്നത്. ഷോറൂമില്‍ നിന്ന് ലഭിക്കുന്ന നിലയിലുള്ള ഥാറുകള്‍ വളരെ കുറവാണ്. പുതിയ 2020 ഥാറിന് നീളത്തിലുള്ള വലിയ അഴികള്‍ മാതൃകയിലുള്ള ഗ്രില്ലാണ്. മുന്‍ ബമ്പറും വീല്‍ ആര്‍ച്ചുകളും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മോഡലില്‍ വരുന്ന അതേ വൃത്താകൃതിയിലുള്ള ഹാലജണ്‍ ഹെഡ്ലാമ്പാണ് പുതിയ വാഹനത്തിലുമെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം സൂക്ഷ്മമായ മാറ്റങ്ങളാണ് പിന്‍ഭാഗത്ത് വരുന്നത്. പുതിയ വലിയ ടെയില്‍ ലാമ്പുകളാണ് അതിലൊന്ന്. സ്‌കോര്‍പിയോയുടെ പ്ലാറ്റ്ഫോമിലാവും പുതിയ ഥാര്‍ ഒരുങ്ങുന്നത്. പെഡസ്ട്രിയന്‍ ക്രാഷ് ടെസ്റ്റ് സ്റ്റാന്‍ഡേര്‍ഡുകള്‍ തരണം ചെയ്യാന്‍ ഈ പ്ലാറ്റഫോം വാഹനത്തെ സഹായിക്കും. പുതിയ വാഹനത്തില്‍ ഹാര്‍ഡ് ടോപ്പും സോഫ്റ്റ് ടോപ്പും വരാന്‍ സാധ്യതയുണ്ട്. അതുപോലെ മുന്നിലേക്ക് ഫേസ് ചെയ്യുന്ന മൂന്നാം നിര സീറ്റുകളും വാഹനത്തിലുണ്ടാവാം. 2.0 ലിറ്റര്‍ ബിഎസ് ഢക ഡീസല്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാവും. നിലവിലുള്ള മോഡലിനെ പോലെ നാല് വീല്‍ ഡ്രൈവും ലോ റേഞ്ച് ഗിയര്‍ബോക്സും വാഹനത്തിനുണ്ടാവും.

OTHER SECTIONS