തകർപ്പൻ മേക്കോവറുമായി പുത്തൻ ഐ20

വാഹന പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കടുത്ത മത്സരം തീര്‍ക്കുന്ന ഹ്യുണ്ടായി ഐ20. രൂപത്തിലും, ഭാവത്തിലും വൻ മേക്കോവറുമായാണ് പുത്തൻ ഐ20യുടെ വരവ്. പുത്തൻ മോഡലിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ബ്ലാക്ക് കാസ്‌കേഡ് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ നല്‍കിയുള്ള ഷാര്‍പ്പ് ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, പ്രൊജക്ഷന്‍ ഫോഗ് ലാമ്പുകള്‍ തുടങ്ങിയവ പുതു തലമുറ ഐ20യുടെ പ്രത്യേകതകളാണ്.

author-image
Sooraj Surendran
New Update
തകർപ്പൻ മേക്കോവറുമായി പുത്തൻ ഐ20

വാഹന പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കടുത്ത മത്സരം തീര്‍ക്കുന്ന ഹ്യുണ്ടായി ഐ20. രൂപത്തിലും, ഭാവത്തിലും വൻ മേക്കോവറുമായാണ് പുത്തൻ ഐ20യുടെ വരവ്. പുത്തൻ മോഡലിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ബ്ലാക്ക് കാസ്‌കേഡ് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ നല്‍കിയുള്ള ഷാര്‍പ്പ് ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, പ്രൊജക്ഷന്‍ ഫോഗ് ലാമ്പുകള്‍ തുടങ്ങിയവ പുതു തലമുറ ഐ20യുടെ പ്രത്യേകതകളാണ്. FWD പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. സ്പോർട്സ് മോഡലുകളോട് കിടപിടിക്കുന്ന ഡിസൈനിങ്ങാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30-യുമായി നേരിയ സാമ്യം ഈ വാഹനത്തിനുണ്ട്. 48 വാട്ട് കരുത്തുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.2 ലീറ്റർ പെട്രോൾ എൻജിൻ എന്നിവ കൂടാതെ 1.5 ലീറ്റർ ഡീസൽ എൻജിനും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. ആറ് മുതല്‍ പത്ത് ലക്ഷം രൂപയില്‍ ഐ20 പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 model hyundai i20