ഇവനാള് ജഗജില്ലിയാണ്; കോംപസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ജീപ്പ് ഇന്ത്യ

By സൂരജ് സുരേന്ദ്രൻ .27 01 2021

imran-azhar

 

 

വണ്ടി ഭ്രാന്തന്മാർക്കിടയിൽ ഏറെ ജനപ്രിയമായ വാഹനമാണ് ജീപ്പ് കോംപസ്. കോംപസിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ് ഇന്ത്യ. വാഹനത്തിന്റെ കേരള എക്സ്‌ഷോറൂം വില 17.10 മുതൽ 28.48 ലക്ഷം രൂപ വരെയാണ്.

 

20 ഇഞ്ചിലേറെ ഡിജിറ്റൽ സ്ക്രീൻ സൗകര്യമാണ് യാത്രക്കാർക്ക് എഫ്സിഎ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ക്രൂസ് കൺട്രോൾ, 360 ഡിഗ്രി റിമോട്ട് കാമറ, ബട്ടൻ ഓപ്പറേറ്റഡ് പവർലിഫ്റ്റ് ഗേറ്റ് തുടങ്ങിയവയും പരിഷ്കരിച്ച ‘കോംപസി’ലുണ്ട്.

 

ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, സെലെക്റ്റെറെയ്ൻ ഫോർ ബൈ ഫോർ സിസ്റ്റം, ആറ് എയർബാഗ്, പാനിക് ബ്രേക്ക് അസിസ്റ്റ്, റെയ്നി ബ്രേക്ക് സപ്പോർട്ട് തുടങ്ങി അൻപതോളം അത്യാധുനിക സംവിധാനങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്.

 

സെവൻ സ്ലോട്ട് ഗ്രില്ലും ട്രപ്പീസോയ്ഡിന്റെ ആകൃതിയുള്ള വീൽ ആർച്ചും വാഹനത്തിൽ പഴയത് പോലെ നിലനിർത്തിയിട്ടുണ്ട്. കോംപസിനുള്ള പ്രീബുക്കിങ് ജീപ്പ് നേരത്തെ ആരംഭിച്ചിരുന്നു.

 

OTHER SECTIONS