അംബാനിയുടെ വാഹനങ്ങളില്‍ ഏറ്റവും വില കൂടിയത് ബെന്‍സ് എസ് ഗാര്‍ഡ്

By online desk.18 03 2019

imran-azhar

 

ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ വാഹനശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ്. യാത്രകളില്‍ ഹൈസെക്യൂരിറ്റി മാത്രം തെരെഞ്ഞെടുക്കുന്ന അംബാനിയുടെ ഏറ്റവും വില കൂടിയ വാഹനവും എസ് ഗാര്‍ഡാണ്.

 

നിലവില്‍ എസ് ഗാര്‍ഡിന്റെ രണ്ടു വാഹനങ്ങളാണ് അംബാനിക്കുള്ളത്. ബെന്‍സ് ശ്രേണിയില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലയുള്ള കാറാണിത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അംബാനി വാഹനം ബുക്ക് ചെയ്യുന്ന ത്. പൂര്‍ണ്ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറിന് ഏകദേശം 10 കോടി രൂപയാണ് വില. എന്നാ ല്‍ കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കനുസരിച്ച് വിലയില്‍ മാറ്റം വരാം. ആഢംബരവും സുരക്ഷയുമാണ് കാറിന്റെ അടിസ്ഥാന ഘടകങ്ങള്‍.

 

കാറിന് കരുത്തേകുന്നത് 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ്. 530 ബിഎച്ച്പി കരുത്തും 830 എന്‍എം ടോര്‍ക്കും നല്‍കുതാണ് ഈ എന്‍ജിന്‍. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങള്‍ ഏറെയുള്ള കാറില്‍ വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് യാത്രക്കാരെ ഫലപ്രദമായി രക്ഷിക്കും. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്. 7.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 190 കിലോമീറ്ററാണ്.

OTHER SECTIONS