പുത്തൻ മിനി കൂപ്പര്‍ സ്വന്തമാക്കി മഞ്ജു വാര്യർ

By santhisenanhs.01 04 2022

imran-azhar

 

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പുതിയ ആഡംബര കാർ സ്വന്തമാക്കി. 2021-ന്റെ അവസാനത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിക്കുന്ന ഈ കാർ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ മിനി കൂപ്പർ മോഡലിനേക്കാൾ 8 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് ഈടാക്കുന്നത്.

 

47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ പുറത്തിറക്കിയ ഈ പുത്തൻ മോഡലിന്റെ എക്‌സ്‌ഷോറൂം വില. കറുപ്പ് നിറത്തിലുള്ള കാർ, നടിയുടെ താത്പര്യ പ്രകാരം മഞ്ഞ നിറത്തിൽ മോഡിഫൈ ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ വാഹനത്തോടൊപ്പം നിൽക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ.

 

പരിസ്ഥിതി മലിനീകരണമില്ലാതെ പ്രകൃതി സംരക്ഷണ ത്തിന്റെ മാതൃക കാട്ടിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം നടിയുടെ പുതിയ തീരുമാനത്തെ കുറിച്ച് പറയുന്നത്. മാത്രമല്ല, മഞ്ജു മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാർ സ്വന്തമാക്കിയതോടെ, മോളിവുഡിലെ ആദ്യ ഇലക്ട്രിക് ആഡംബര കാറിനുടമയായി മാറിയിരിക്കുകയാണ് മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ.

 

181.03 ബിഎച്ച്പി എഞ്ചിൻ പവറും 270 എൻഎം ടോർക്കുമുള്ള കാർ, പരമാവധി 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്. പൂജ്യത്തിൽ നിന്ന് 100-ലേക്ക് സ്പീഡ് ഉയർത്തൻ 7.5 സെക്കന്റാണ് മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് കാറിന് ആവശ്യമായി വരിക. 4 പേർക്ക് ഇരിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയുള്ള കാറിൽ, 211 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഹാച്ച്ബാക്ക് ബോഡി ടൈപ്പിലുള്ള കാർ, കംപ്ലീറ്റ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ടൈപ്പ് ആണ്.

OTHER SECTIONS