റോഡിലെ ഗതാഗത തിരക്കുകൾക്ക്‌ വിട ; പറക്കും കാറുമായി എയർ ബസ്

By Greeshma G Nair.18 Mar, 2017

imran-azhar

 
വിമാന നിര്‍മാതാക്കളായ എയര്‍ബസ് രണ്ടും കല്‍പ്പിച്ചുതന്നെയാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നത്. ചെറുകാറുകള്‍ക്ക് പറക്കാന്‍ സാധിച്ചങ്കില്‍ എന്ന സാധാരണക്കാരന്റെ ചിന്ത തന്നെയാണ് ഇവിടെ എയര്‍ബസിനുമുള്ളത്.

 

ഇക്കാര്യത്തില്‍ അവര്‍ ഏകദേശ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ജനീവ ഓട്ടോഷോയില്‍ ഇത്തരം ഉഗ്രനൊരു കാര്‍-വിമാനം അവര്‍ അവതരിപ്പിക്കുകയും ചെയ്തു.
താനെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയര്‍ബസ് അവതരിപ്പിച്ചത്.

 

പിന്നില്‍ യാത്രക്കാരന്‍ വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ കാറില്‍ പറക്കണമെന്നുണ്ടെങ്കില്‍ അതിന്റെ വീലുകള്‍ അവിടെ ഉപേക്ഷിച്ച് നാല് പ്രൊപ്പല്ലറുകള്‍ അടങ്ങിയ ഒരു സംവിധാനം പ്രവർത്തിക്കും .


പൂര്‍ണമായും വൈദ്യുതിയിലാണ് ഈ കാര്‍ പ്രവര്‍ത്തിക്കുക. എയര്‍ബസ് പോപ്പപ്പ് എന്നാണ് വാഹനത്തിന്റെ പേര്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു പദ്ധതിയാണ് കമ്പനിയുടെ മനസിലെന്നാണ് സൂചന. ഒരു എയര്‍ ടാക്‌സി സര്‍വീസ് ആയിരിക്കാം കമ്പനിയുടെ മനസില്‍.

OTHER SECTIONS