ബിഎംഡബ്ല്യു 6 സീരീസ് : ഗ്രാന്‍ ടൂറിസ്‌മോ വിപണിയില്‍

By Raji Mejo.08 Mar, 2018

imran-azhar

കൊച്ചി : ആദ്യത്തെ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മിച്ചതാണ് ഗ്രാന്‍ ടൂറിസ്‌മോ. പെട്രോള്‍ വേരിയന്റില്‍ ലഭ്യമാണ്.

സ്‌പോര്‍ട്ട് സ്റ്റൈലിംഗിന്റെ ആവേശം ആഘോഷമാക്കുന്ന സ്‌പോര്‍ട്ട് ലൈന്‍ ഡിസൈനില്‍ ഗ്രാന്‍ ടൂറിസ്‌മോ ലഭ്യമാണ്. ഡൈനാമിക് കാരക്ടര്‍, ഹൈഗ്ലോസ് ബ്ലാക്കിലുള്ള ട്രിം എലമെന്റ്‌സ്, ഇന്റീരിയറിലെ പ്രത്യേക വര്‍ണ്ണങ്ങള്‍, സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിംഗ് എന്നിവ ശ്രദ്ധേയമാണ്.
എക്‌സ് ഷോറൂം വില 58,90,000 രൂപ. വിശാലമായ ലെഗ്‌റൂമും ഹെഡ്‌റൂമും സഹിതം മൂന്ന് സുഖകരമായ ഫുള്‍ സൈഡ് സീറ്റുകളാണ് പിന്‍ ഭാഗത്തുള്ളത്. ആറു ഡിസൈനുകളോടുകൂടിയ ആംബിയന്റ് ഇന്റീരിയര്‍ ലൈറ്റിംഗ് ആണ് മറ്റൊരു പ്രത്യേകത. 40/20/40 സ്പ്ലിറ്റില്‍ 1800 ലിറ്റര്‍ ശേഷിയുള്ള ലഗേജ് കമ്പാര്‍ട്ട്‌മെന്റാണ് ഗ്രാന്‍ ടൂറിസ്‌മോയ്ക്കുള്ളത്.
കരുത്തുറ്റ കിഡ്‌നി ഗ്രില്‍ സ്ലാറ്റുകളും, ഹൈഗ്ലോസ് ബ്ലാക്കിലുള്ള എയര്‍ ബ്രെത്തറും സ്‌പോര്‍ട്ടിംഗ് കാരക്ടറിന് ശക്തി പകരുന്നു. റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പ്രൊഫഷണല്‍ സിസ്റ്റം മികച്ച വിനോദമാണ് നല്‍കുക.
ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യ, കരുത്തും കാര്യക്ഷമതയും സംയോജിപ്പിക്കുന്നു. ആറ് എയര്‍ ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് ഉറ്റപ്പെടെയുള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ശ്രദ്ധേയമാണ്.
ബിഎംഡബ്ല്യു സര്‍വീസ് ഇന്‍ക്ലൂസീവ്, ഇന്‍ക്ലൂസീവ് പ്ലസ് എന്നിവ ഗ്രാന്‍ ടൂറിസ്‌മോയ്‌ക്കൊപ്പം ലഭ്യമാണ്. 3 വര്‍ഷമോ 40,000 കിലോമീറ്ററോ, 10 വര്‍ഷമോ, 2,00,000 കിലോമീറ്ററോ വരെയുള്ള പ്ലാനുകളില്‍ നിന്ന് സര്‍വീസ് പാക്കേജുകള്‍ തെരഞ്ഞെടുക്കാം.