ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ചുമായി BYD Atto 3 ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ BYD. തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ അറ്റോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ അറ്റോ 3ക്ക് കഴിയുമെന്ന് ചൈനീസ് കമ്പനി അവകാശപ്പെടുന്നു.

author-image
santhisenanhs
New Update
ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ചുമായി BYD Atto 3 ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ BYD. തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ അറ്റോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ അറ്റോ 3ക്ക് കഴിയുമെന്ന് ചൈനീസ് കമ്പനി അവകാശപ്പെടുന്നു. ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക്ക് കാർ ആയ ടാറ്റ നെക്‌സോണിനെ കടത്തി വെട്ടുന്ന കണക്കുകളാണ്. 437 കിലോമീറ്റർ ആണ് ടാറ്റ നെക്‌സോൺ ഇവി മാക്സിന്റെറേഞ്ച്.

നിലവില്‍ എംപിവി ശ്രേണിയില്‍ e6 എന്ന ഇലക്ട്രിക് മോഡല്‍ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിൽ മികച്ച സാങ്കേതികവിദ്യ കാണാന്‍ സാധിക്കും. എല്‍എഫ്പി കെമിസ്ട്രിയോടുകൂടിയ സ്വന്തമായി നിര്‍മിച്ച ബ്ലേഡ് ബാറ്ററി പായ്ക്ക് മറ്റ് ബാറ്ററികളെ അപേക്ഷിച്ച് സുരക്ഷിതവും ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുമുണ്ടെന്നാണ് ബ്രാന്‍ഡ് അഭിപ്രായപ്പെടുന്നത്. അറ്റോ 3 മോഡല്‍ SKD ( സെമി-ക്‌നോക്ക്ഡ് ഡൗണ്‍) പാത പിന്തുടരും. കൂടാതെ ഇത് e6 MPV-യ്ക്കൊപ്പം തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പത്തൂരില്‍ വെച്ച് അസംബിള്‍ ചെയ്യും.

BYD-യുടെ ഇ-പ്ലാറ്റ്‌ഫോം 3.0-ആണ് ഫൈവ് സീറ്ററിന് നല്‍കിയിരിക്കുന്നത്. ഇതേ പ്ലാറ്റ്‌ഫോമില്‍ സമീപഭാവിയില്‍ നിരവധി ഇവികള്‍ പിറവിയെടുത്തേക്കും. ഇതിന് 201 bhp പവര്‍ ഔട്ട്പുട്ടും 310 Nm ടോര്‍ക്കും ഉണ്ട്. 60.48 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന കാര്‍ 7.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. കേവലം 50 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ സാധാരണ ഇവികളിലെ പോലെ സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

റൊട്ടേറ്റബ്ള്‍ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പിഎം 2.5 എയര്‍ ഫില്‍ട്ടര്‍, വണ്‍-ടച്ച് ഇലക്ട്രിക് ടെയില്‍ഗേറ്റ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ടിപിഎംഎസ്, ഏഴ് എയര്‍ബാഗുകള്‍, എന്‍എഫ്സി കാര്‍ഡ് കീ, വെഹിക്കിള്‍ ടു ലോഡ് ഒരു പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS ടെക് (AEB, LDW, LDP), 8 സ്പീക്കര്‍ ഓഡിയോ, വോയ്‌സ് കണ്‍ട്രോള്‍, LED ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, CN 95 എയര്‍ ഫില്‍റ്റര്‍, ഒരു ഡിജിറ്റല്‍ ക്ലസ്റ്റര്‍ തുടങ്ങിയവ എന്നിവ ഉള്‍പ്പെടുന്നതാണ് അറ്റോ 3ന്റെ ഫീച്ചര്‍ ലിസ്റ്റുകള്‍.

അടുത്ത വര്‍ഷം ഇലക്ട്രിക് എസ്‌യുവിയുടെ 15,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ BYD ഉദ്ദേശിക്കുന്നു. രാജ്യത്ത് ഒരു പ്രാദേശിക ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ബ്രാന്‍ഡിന് നിലവില്‍ ഇന്ത്യയിലെ 21 നഗരങ്ങളിലായി 24 ഷോറൂമുകള്‍ ഉണ്ട്. 2023 അവസാനത്തോടെ 53 ഔട്ട്ലെറ്റുകളെങ്കിലും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ഇവിയുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും. പ്രാരംഭ ടോക്കണ്‍ തുക 50,000 രൂപയാണ്. ആദ്യ 500 യൂണിറ്റുകളുടെ ഡെലിവറികള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കും. വില അടുത്ത മാസമായിരിക്കും വില പ്രഖ്യാപിക്കുക. എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് എന്നിവയാണ് അറ്റോ3യുടെ എതിരാളികള്‍. ബോള്‍ഡര്‍ ഗ്രേ, പാര്‍ക്കര്‍ റെഡ്, സ്‌കൈ വൈറ്റ്, സര്‍ഫ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാകും.

india electric car BYD Atto 3