നമ്മുടെ സ്വന്തം ഹോണ്ട സ്കൂപ്പി ഉടൻ

ഇന്ത്യക്കാരുടെ സ്വന്തം ആക്ടിവയ്‌ക്ക് പകരം ഇനി ഹോണ്ട സ്കൂപ്പി .വെസ്പ സ്‌കൂട്ടറുകളോട് സാമ്യമുള്ള സ്കൂപ്പി ക്ലാസ്സിക് ലുക്കിൽ ഉടൻ ഇന്ത്യൻ നിരത്തുകളിലെത്തും .

author-image
Greeshma G Nair
New Update
നമ്മുടെ സ്വന്തം ഹോണ്ട സ്കൂപ്പി ഉടൻ

ഇന്ത്യക്കാരുടെ സ്വന്തം ആക്ടിവയ്‌ക്ക് പകരം ഇനി ഹോണ്ട സ്കൂപ്പി .വെസ്പ സ്‌കൂട്ടറുകളോട് സാമ്യമുള്ള സ്കൂപ്പി ക്ലാസ്സിക് ലുക്കിൽ ഉടൻ ഇന്ത്യൻ നിരത്തുകളിലെത്തും .

8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്കൂപ്പിക്ക് കരുത്ത് പകരുമ്പോള്‍ ഇന്ത്യന്‍ സ്‌കൂപ്പിക്ക് പുതിയ ആക്ടീവ 4G-യില്‍ നല്‍കിയ എഞ്ചിന്‍ തന്നെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

109.19 സിസി കാര്‍ബറേറ്റഡ് എഞ്ചിന്‍ 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കുമേകും. ആക്ടീവ 125 എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

1844 എംഎം നീളവും 699 എംഎം വീതിയും 1070 എംഎം ഉയരവും 1240 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ടാവും സ്‍കൂപ്പിക്ക്. 745 എംഎം ആണ് സീറ്റ് ഹൈറ്റ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 115 കിലോ ഭാരമുണ്ടാകും.

70,000 രൂപയിൽ താഴെയായിരിക്കും ഹോണ്ട സ്കൂപ്പിക്ക് നിശ്ചയിക്കുന്ന വില .

 

honda