മികച്ച റൈഡിങ് ഫീച്ചേഴ്‌സുമായി ഹോണ്ടയുടെ സിബി 200 എക്‌സ്

By Web Desk.19 08 2021

imran-azhar

 

 

കൊച്ചി: വളര്‍ന്നുകൊണ്ടിരിക്കുന്ന 180 200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി 200 എക്‌സ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു.

 

ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോര്‍സൈക്കിളില്‍ പേറ്റന്റ് ലഭിച്ച മൂന്നു കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

 

ഹോണ്ടയുടെ നവീകരണത്തിന്റെ തെളിവായി ഇതു നിലനില്‍ക്കുന്നു. സവിശേഷമായ രൂപകല്‍പ്പനും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സിബി200എക്‌സ് മോട്ടോര്‍ സൈക്കിള്‍ മികച്ച പ്രകടനവും മികച്ച റൈഡിംഗ് ഫീച്ചേഴ്‌സ് ലഭ്യമാക്കുന്നു. ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 184സിസി പിജി എം-എഫ്1 എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

 

ഇതോടൊപ്പം വലുതും സൗകര്യപ്രദവും സുഖകരമായ സ്‌പോര്‍ട്ടി സീറ്റ്, പ്രാപ്യമായ സീറ്റ് ഉയരം, യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള ഭാരം കുറഞ്ഞ അലോയി വീലുകള്‍, ഗോള്‍ഡന്‍ അപ്‌സൈഡ് സൈഡ് ഫ്രണ്ട് ഫോര്‍ക്‌സ്, ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ട്മീറ്റര്‍, എല്‍ഇഡി ലൈറ്റ് സെറ്റപ്പ്, യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്ന ട്രെഡ് പാറ്റേണ്‍ ടയറുകള്‍ (മുമ്പില്‍ 110 മില്ലി മീറ്ററും പുറകില്‍ 140 മില്ലി മീറ്ററും), എന്‍ജിന്‍ സ്റ്റോപ് സ്വിച്ച് തുടങ്ങിയവ സവിശേഷതകളാണ്. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റെ സെലീന്‍ സില്‍വര്‍ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് രാജ്യത്തെമ്പാടുമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

 

സെപ്റ്റംബര്‍ മുതല്‍ ഷോറൂമുകളില്‍ വാഹനം ലഭ്യമാകും. സിബി200എക്‌സ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം (ഗുരുഗ്രാം) വില 1,44,500 രൂപയാണ്. മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡാര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷണല്‍ അധിക വാറന്റിയും ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നു.

 

OTHER SECTIONS