ലേറ്റാകാതെ പുതിയ ഹ്യുണ്ടായ് ക്രേറ്റ

By online desk .31 03 2020

imran-azhar

 


ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ്‌യുടെ വാഹനങ്ങള്‍ക്ക് ഇന്ത്യയിലെന്നും പ്രിയമേറെയാണ്. പുതിയ ക്രേറ്റയാണ് ഹ്യുണ്ടായ്‌യില്‍ നിന്നും വാഹന പ്രേമികള്‍ കാത്തിരിക്കുന്ന മോഡല്‍. മാര്‍ച്ച് 17ന് ക്രേറ്റ പുറത്തിറക്കാനാണ് ഹ്യുണ്ടായ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്‍ തീരുമാനം മാറ്റി ഹ്യുണ്ടായ് ക്രേറ്റയെ കമ്പനി ഇന്നു വിപണിയിലെത്തിക്കും.

 


ബുക്കിംഗ് തുടങ്ങി പത്തു ദിവസത്തിനുള്ളില്‍ 10000 ല്‍ അധികം ഓര്‍ഡറുകളാണ് ക്രേറ്റയ്ക്ക് ലഭിച്ചത്. പെട്രോള്‍, ഡീസല്‍ മോഡലുകളിലായി 5 പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ക്രേറ്റ വിപണിയില്‍ പ്രവേശിക്കുന്നത്. വോയ്‌സ് എനേബിള്‍ഡ് സ്മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, ട്രിയോ ബീം എല്‍ഇഡി ഹെഡ് ലാംപ്, അഡ്വാന്‍സ്ഡ് ബ്ലൂ ലിങ്ക്, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക്, എട്ട് സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്രൈവ്ട്രാക്ഷന്‍ മോഡുകള്‍, എയര്‍പ്യൂരിഫയര്‍, 2 സ്റ്റെപ്പ് റിയര്‍ സീറ്റ് റിക്ലൈനിംഗ്, പാഡില്‍ ഷിഫ്റ്റ്, റിമോര്‍ട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ക്രേറ്റയിലുണ്ട്.

 


വലിപ്പം കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിംഗ്, പുതിയ ഡാഷ്‌ബോര്‍ഡ്, മീറ്റര്‍ കണ്‍സോള്‍, സീറ്റുകള്‍ തുടങ്ങി നിരവധി മാറ്റങ്ങളുണ്ട് ഇന്റീരിയറില്‍. 115 പിഎസ് കരുത്തും 14.7 കെജിഎം ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍, ഐവിറ്റി ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ കരുത്ത് 115 പിഎസും ടോര്‍ക്ക് 25.5 എന്‍എമ്മുമാണ്. ആറു സ്പീഡ് ഓട്ടോമാറ്റിക്ക്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളില്‍ ഡീസല്‍ എന്‍ജിന്‍ ലഭിക്കും. ഇവ കൂടാതെ 140 പിഎസ് കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മോഡലുമുണ്ട്. 7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ മോഡല്‍ ഘടിപ്പിച്ചിട്ടുള്ളത്.

 

 

OTHER SECTIONS