പുതിയ ഹ്യൂണ്ടായി ട്യൂസൺ ജൂലായ് 13ന് എത്തും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ട്യൂസണിന്‍റെ നാലാം തലമുറ പതിപ്പ് ജൂലായ് ജൂലായ് 13ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

author-image
santhisenanhs
New Update
പുതിയ ഹ്യൂണ്ടായി ട്യൂസൺ ജൂലായ് 13ന് എത്തും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ട്യൂസണിന്‍റെ നാലാം തലമുറ പതിപ്പ് ജൂലായ് ജൂലായ് 13ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വരുന്ന തലമുറ മാറ്റത്തില്‍ വലിയ വ്യത്യസങ്ങളായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തികച്ചും പുതുമയുള്ള ഡിസൈന്‍, ഇന്റലിജന്റ് സാങ്കേതികവിദ്യ, നൂതന രൂപകല്പന, മികച്ച സുരക്ഷ എന്നീ സവിശേഷതകളാണ് പുതിയ ടൂസോണിന്റെ സവിശേഷതയായി ഹ്യുണ്ടായി അവകാശപ്പെടുന്നത്.

ഓൺലൈനിൽ നേരത്തെ വാഹനത്തിന്‍റെ സ്‍പൈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതനുസരിച്ച് ക്ലോക്ക് ഫ്രണ്ട് ഫാസിയ ഡിസൈൻ വാഹനത്തിന് ലഭിക്കുന്നു. ഇത് ബ്രാൻഡിന്റെ പുതിയ 'പാരാമെട്രിക് ജ്യുവൽ' ഗ്രില്ലും ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളും മുൻ ബമ്പറിൽ താഴെ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ഉൾക്കൊള്ളുന്നു. വശത്തേക്ക് പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ ലഭിക്കുന്നു. പിൻഭാഗത്തെ ബ്ലാക്ക് ഷീറ്റുകൾ ടെയിൽ ലാമ്പ് ഡിസൈനിലേക്ക് ഒരു സൂചന നൽകുന്നു. അത് ക്ലാവ്-ടൈപ്പ് ഡിസൈനുള്ള ഒറ്റ, വീതിയുള്ള യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഡംബരത്തെക്കാള്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് വശങ്ങളും പിന്‍ഭാഗവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള വീല്‍ ആര്‍ച്ചുകള്‍, ഷാര്‍പ്പായി ഒരുങ്ങിയിട്ടുള്ള ഷോള്‍ഡര്‍ ലൈന്‍, ക്രോമിയം ഫിനീഷിങ്ങിലുള്ള വിന്‍ഡോ ബോര്‍ഡറും ബ്ലാക്ക് പില്ലറുകളും പുതുമയുള്ള അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കുമ്പോള്‍ ഫ്‌ളോട്ടിങ്ങ് റൂഫും എല്‍.ഇ.ഡി.ടെയ്ല്‍ലൈറ്റും ഹാച്ച്‌ഡോറിലെ എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പും പിന്‍വശത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു.

ആഗോള വിപണിയില്‍ എത്തുന്ന പുതുതലുമുറ ടൂസോണിന്റെ അതേ ഡിസൈന്‍ ശൈലി ഇന്ത്യന്‍ പതിപ്പിലും അവലംബിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡി.ആര്‍.എല്‍ ലൈറ്റുകള്‍ ഇന്‍റഗ്രേറ്റ് ചെയ്‍തിട്ടുള്ള ഗ്രില്ലാണ് ടൂസോണിനെ ഏറ്റവും മനോഹരമാക്കുന്നത്. ബമ്പറില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, പുതിയ ബമ്പര്‍ എന്നിവയാണ് പുതുതലമുറ ടൂസോണിന്റെ മുഖഭാവത്തെ വേറിട്ടതാക്കുന്നത്.

വാഹനത്തിന്‍റെ ഇന്റീരിയർ സംബന്ധിച്ച വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും, ആഗോള മോഡലിനെ അടിസ്ഥാനമാക്കി, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയോടൊപ്പം വാഹനം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, നേരിട്ടുള്ള കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം, ലെയ്ൻ ഫോളോ അസിസ്റ്റ്, സ്‍പീഡ് ലിമിറ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളോടെ ADAS സംവിധാനവും പുതിയ ഹ്യുണ്ടായ് ട്യൂസണിന് ഇന്ത്യ-സ്പെക്ക് മോഡലില്‍ അരങ്ങേറ്റം കുറിക്കും.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും ടൂസോണിന് കരുത്തേകുന്നത്. എന്‍ജിന്റെ പവര്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അവതരണ വേളയില്‍ വെളിപ്പെടുത്തും. ആറ് സ്പീഡ് ഓട്ടോമാറ്റിക്- മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതില്‍ നല്‍കും. ടൂസോണിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും നല്‍കും. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള ഫീച്ചറുകളും പുതുതലമുറ ടൂസോണിന്റെ സവിശേഷതയാകും

ഇന്ത്യയിലും വിദേശത്തും പ്രീമിയം എസ്‍യുവി വാഹനങ്ങളിലെ കരുത്തന്‍ സാന്നിധ്യമാണ് ഹ്യുണ്ടായിയുടെ ടൂസോണ്‍. 2004-ല്‍ ആഗോള വിപണിയില്‍ എത്തിയ ഈ വാഹനം 2005-ഓടെ തന്നെ ഇന്ത്യന്‍ നിരത്തുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ പല തലമുറകളിലായി ടൂസോണിന്റെ 70 ലക്ഷം യൂണിറ്റാണ് ഇതുവരെ നിരത്തുകളില്‍ എത്തിയിരിക്കുന്നത്.

“ഞങ്ങളുടെ ആഗോള ബെസ്റ്റ് സെല്ലറായ ഓൾ-ന്യൂ ട്യൂസോണിന്റെ അവതരണത്തിലൂടെ ഉപഭോക്തൃ സന്തോഷവും ആവേശവും ഉളവാക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുകയാണ്. 2004-ൽ ആരംഭിച്ചതിന് ശേഷം ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഹൃദയവും മനസ്സും കീഴടക്കി.." ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ അൻസൂ കിം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-ലെ ഗ്ലോബൽ-സ്പെക്ക് മോഡലായ ഹ്യുണ്ടായ് ട്യൂസൺ എസ്‌യുവി, യൂറോ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന കാറുകളുടെ പട്ടികയിൽ ഏറ്റവും പുതിയതായി പ്രവേശിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ വിറ്റഴിക്കപ്പെടുന്നതിനെ അപേക്ഷിച്ച് ഇന്ത്യയിൽ വിൽക്കുന്ന ട്യൂസോൺ എത്രത്തോളം സാമ്യമുള്ളതായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, നടത്തിയ ക്രാഷ് ടെസ്റ്റിൽ, മുതിർന്നവരുടെ സുരക്ഷയിൽ എസ്‌യുവി 86 ശതമാനം സ്‌കോർ നേടി, അതേസമയം കുട്ടികളുടെ സുരക്ഷാ പരിശോധനകളില്‍ 87 ശതമാനം എന്ന ഉയർന്ന സ്‌കോർ രേഖപ്പെടുത്തി. ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ അലേർട്ട് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ടക്‌സണിന്റെ സുരക്ഷാ ഫീച്ചർ ലിസ്റ്റ് ഉയർന്ന റേറ്റിംഗ് സാധൂകരിക്കുന്നു.

ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ ലഭ്യമായ 16-ൽ 12.4 പോയിന്റും ഹ്യൂണ്ടായ് ട്യൂസണ്‍ സ്കോർ ചെയ്തു, അതേസമയം ലാറ്ററൽ ഇംപാക്ടിൽ അതിന്റെ ഫലം 15.4 പോയിന്റ് രേഖപ്പെടുത്തി. എസ്‌യുവിക്ക് 4 പോയിന്റിൽ 3.3 എന്ന റിയർ ഇംപാക്ട് സ്‌കോറും 2 പോയിന്റിന്റെ റെസ്‌ക്യൂ ആൻഡ് എക്‌സ്‌ട്രിക്കേഷൻ റേറ്റിംഗും ലഭിച്ചു. മൊത്തത്തിൽ, മുതിർന്ന യാത്രികരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ട്യൂസൺ 38-ൽ 33.1 പോയിന്റും നേടി. കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, വിഭാഗത്തിൽ ലഭ്യമായ ആകെ 49 പോയിന്റിൽ 42.9 പോയിന്റും 2021 ട്യൂസൺ നേടി. 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെ സുരക്ഷയാണ് ടെസ്റ്റിംഗ് യൂണിറ്റ് വിലയിരുത്തിയത്.

എന്നിരുന്നാലും, ദുർബലമായ റോഡ് ഉപയോക്തൃ പരിശോധനയുടെ കാര്യത്തിൽ, 2021 ടക്‌സൺ താരതമ്യേന 66 ശതമാനം സ്‌കോർ നേടി. കാൽനടയാത്രികരുടെ സുരക്ഷയില്‍ വാഹനം പകുതിയിലധികം സ്കോർ ചെയ്യുകയും മൊത്തം 9 പോയിന്റിൽ 5.1 പോയിന്റ് നേടുകയും ചെയ്‍തു. സൈക്ലിസ്റ്റിന് ലഭ്യമായ 9 ന്റെ 7.2 പോയിന്റിൽ റേറ്റിംഗ് അല്‍പ്പം മെച്ചപ്പെട്ടു.

Hyundaitucson Hyundai automobile