മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി റെനോ കാപ്ച്ചര്‍ എത്തുന്നു

By S R Krishnan.09 Jun, 2017

imran-azhar



റെനോയുടെ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം പ്രകാരം ബ്രസീലിയന്‍ മോഡല്‍ കാപ്ച്ചറില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ റെനോയുടെ കാപ്ച്ചര്‍ എസ്.യു.വി വിജയകരമായി പൂര്‍ത്തിയാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങും സ്വന്തമാക്കാന്‍ കാപ്ച്ചറിന് സാധിച്ചു. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും 4 എയര്‍ബാഗും ഉള്‍പ്പെടുത്തിയ കാപ്ച്ചറാണ് ക്രാഷ് ടെസ്റ്റില്‍ വിജയം കണ്ടത്. നിസാന്‍-റെനോ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രദേശികമായാണ് പുതിയ മോഡല്‍ നിര്‍മിക്കുക. പ്രാദേശിക നിര്‍മ്മാണമായതിനാല്‍ ടോപ് വേരിന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില.

വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, വെഹിക്കില്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, എ ബി എസ് ഇ ബി ഡി അസിസ്റ്റ് സിസ്റ്റം എന്നിവയാണ് കാപ്ച്ചറിന്റെ പ്രധാന പ്രത്യേകതകള്‍. ഇന്ത്യയിലെക്കെത്തുന്ന കാപ്ച്ചറിന്റെ എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡസ്റ്ററിന് സമാനമായി 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ കെ 9 കെ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും ഉള്‍പ്പെടുത്താനാണ് സാധ്യത. 5 സീറ്റില്‍ മാത്രമാണ് കാപ്ച്ചര്‍ നിരത്തിലെത്തുക. ഇതേ വിലയില്‍ എതിരാളികള്‍ക്കെല്ലാം 7 സീറ്റര്‍ ലഭ്യമാണെന്നിരിക്കെ കാപ്ച്ചറിന് ചെറിയ തിരിച്ചടി നേരിട്ടേക്കാം.

loading...

OTHER SECTIONS