കോംപസ്‌സിന് വന്‍ വരവേല്‍പ്പൊരുക്കി ഇന്ത്യന്‍ വിപണി

By sruthy sajeev s.02 Aug, 2017

imran-azhar


വന്‍ വിലക്കുറവുമായി വിപണിയില്‍ അവതരിച്ചിരിക്കുകയാണ് ജീപ്പിന്റെ കോംപസ്. ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ എത്താതിരുന്ന ജീപ്പ് കോംപസ്‌സുമായാണ് ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്. കോംപസ്‌സിന്റെ പെട്രോള്‍ മോഡലിന് 14.95 മുതല്‍ 19.40 ലക്ഷം വരെയും ഡീസല്‍ മോഡലിന് 15.45 മുതല്‍ 20.65 ലക്ഷം രൂപ വരെയുമാണ് എക്‌സ് ഷോറും വില. ജീപ്പ് ആരാധകരെ കൊതിപ്പിച്ചുകൊണ്ടാണ് കോംപസ് വില പ്രഖ്യാപിച്ചത്, വില പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ നല്ല പ്രതികരണമാണ് വിപണിയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ അയ്യായിരത്തോളം ബുക്കിങ്ങാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന
ആദ്യ ജീപ്പായ കോംപസിനെ തേടിയെത്തിയത്. ബാക്കി മോഡലുകളെല്‌ളാം ഇറക്കുമതി ചെയ്യുന്നതും കോംപസ് ഇന്ത്യയില്‍ നിര്‍മിക്കുന്നതുമാണെന്ന് ന്യായം പറയാമെങ്കിലും വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ തന്നെയാണ് കമ്പനി വില കുറച്ചിരിക്കിയിരിക്കുന്നത്.