കിയ സെല്‍ടോസ് ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍

കിയ മോട്ടോഴ്‌സ് ഇന്ത്യ, കിയ സെല്‍ടോണ്‍ ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തി. ഒരു വര്‍ഷമെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ എഡിഷന്‍ അവതരിപ്പിച്ചത്. എച്ച് ടി എം ട്രിം ലൈനിലാണ് പുതിയ എഡിഷന്‍ ലഭ്യമാവുക. സ്മാര്‍ട്ട് സ്ട്രീം പെട്രോള്‍ 1.5 ആനിവേഴ്‌സറി എഡിഷന്‍ 6 എം ടി 13,75,000 രൂപ, ഐ വി ടി 14,75,000 രൂപ, ഡീസല്‍ 1.5 സി ആര്‍ ഡി ഐ വിജിറ്റി ആനിവേഴ്‌സറി എഡിഷന്‍ 6 എം ടി 14,85,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ടസ്‌ക് ഷേപ് സ്‌കിഡ് പ്ലേറ്റ്, സില്‍വര്‍ ഡിഫ്യൂസര്‍ ഫിന്‍, ടാഗറിന്‍ ഫോഗ് ലാംപ് ബെയ്‌സെല്‍സ , 17 ഇഞ്ച് റേവന്‍ ബ്ലാക്ക് അലോയ് വീല്‍, ടാഗറിന്‍ സെന്റര്‍ കാപ്, ബ്ലാക്ക് വണ്‍ ടോണ്‍ ഇന്റീരിയര്‍, റേവണ്‍ ബ്ലാക്ക് ലെതര്‍ സീറ്റ്, ഹണി കോംപ് പാറ്റേണ്‍ എന്നിവയാണ് ആനിവേഴ്‌സറി എഡിഷന്റെ സവിശേഷതകള്‍.

author-image
Web Desk
New Update

മാനുവല്‍ ട്രാന്‍സ്മിഷന് റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. 60 എം എം നീളം വര്‍ധിപ്പിച്ച് നാല് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. മോണോടോണില്‍ അറോറ ബ്ലാക്ക് പേള്‍ ആണ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഡ്യുവല്‍ ടോണിലാകട്ടെ ഗ്ലേസിയര്‍ വൈറ്റ് പേളിനൊപ്പം അറോറ ബ്ലാക്ക് പേള്‍, സ്റ്റീല്‍ സില്‍വറിനൊപ്പം അറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേയ്‌ക്കൊപ്പം അറോറ ബ്ലാക്ക് പേള്‍ ടോണുകളും തിരഞ്ഞെടുക്കാവുന്നതാണ്.

ബ്ലാക്ക് വണ്‍ ടോണ്‍ ഇന്റീരിയറും റേവന്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റും ഹണി കോമ്പ് പാറ്റേണും കാറിനകത്ത് സവിശേഷമായ ഭംഗി നല്കുന്നു. ഫസ്റ്റ് ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജ് കൂടി ലഭിക്കുന്നതോടെ വാഹന ഉടമകള്‍ക്ക് കിയയുമായുള്ള ബന്ധത്തിന്റെ അടയാളപ്പെടുത്തലാകും. വെര്‍സറ്റൈല്‍ സ്മാര്‍ സ്ട്രീം പെട്രോള്‍ 15 എഞ്ചിനൊപ്പം 6 സ്പീഡ് മാനുവല്‍ ഐവിടി ട്രാന്‍സ്്മിഷന്‍ സംവിധാനമാണ് ലഭിക്കുക. ഡീസല്‍ 1.5 സിആര്‍ഡിഐ വിജിടി എഞ്ചിനൊപ്പം 6 സ്പീഡ് മാനുവല്‍ സംവിധാനവും ചേര്‍ത്തിരിക്കുന്നു. ഒരു ലക്ഷം യൂണിറ്റുകള്‍ ഒരു വര്‍ഷത്തില്‍ താഴെ സമയംകൊണ്ട് വില്‍ക്കാനായിട്ടുണ്ട്. യുവത്വത്തിനും ടെക് സാവികളായ ഉപഭോക്താക്കള്‍ക്കും മികച്ച തിരഞ്ഞെടുപ്പിനുള്ള അവസരമാണ് കിയ നല്‍കുന്നത്.

Kia Seltos Anniversary Edition