മഹീന്ദ്ര എക്‌സ് യുവി 300 സ്പോർട്സിന്റെ വരവ് പുതിയ എൻജിൻ കരുത്തിൽ

രണ്ടു വികഭേദങ്ങളായിരിക്കും പ്രൊഡക്ഷൻ പതിപ്പ് ലോഞ്ച് ചെയ്യുക. ഒന്ന് സ്റ്റാൻഡേർഡ്, മറ്റൊന്ന് എക്സ്‌റ്റെൻഡഡ്‌ റേഞ്ച്

author-image
online desk
New Update
മഹീന്ദ്ര എക്‌സ് യുവി 300 സ്പോർട്സിന്റെ വരവ് പുതിയ എൻജിൻ കരുത്തിൽ

 

15-ാം ഓട്ടോ എക്സ്പോയിൽ മഹ്‌ഗീന്ദ്ര അവതരിപ്പിച്ച എക്‌സ് യുവി 300 സ്പോർട്സിഎക്‌സ് യുവി 300 സ്പോർട്സ് ടി-ജിഡിഐ പതിപ്പ് പുതിയ എൻജിൻ കരുത്തുമായിട്ടായിരിക്കും വിപണിയിൽ പ്രവശിക്കുകയെന്ന് റിപ്പോർട്ട്. ബി എസ് 6 നിലവാരത്തിൽ 1.2 ലിറ്റർ ത്രി സിലിണ്ടർ ടർബോ- പെട്രോൾ ജിഡി ഐ എൻജിനാകും വാഹനത്തിനു കരുത്തു പകരുക. ഈ എൻജിൻ 130 ബിഎച്ച്പി കരുത്തും 230 എൻഎo ടോർക്കു ഉൽപ്പാദിപ്പിക്കും. ആറു സ്പീഡ് മാനുവലാണ് എക്‌സ് യുവി 300 സ്പോർട്സിന്റെ ഗിയർ ബോക്സ്.

 

നിലവിൽ വിപണിയിലുള്ള ബി എസ് മോഡലിൽ നിന്നും 20 ബിഎച്ച്പി കരുത്തും 30 എൻ എം ടോർക്കും പുതിയ എൻജിൻ അധികമായി ഉൽപ്പാദിപ്പിക്കും. കഴിഞ്ഞ വർഷമാണ് 1.2 ലിറ്റർ ത്രി സിലിണ്ടർ ടർബോ- പെട്രോൾ ജിഡി ഐ എൻജിൻ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. മഹീന്ദ്ര- ഫോർഡ് കൂട്ടുകെട്ടിന്റെ ഭാഗമായി പുതിയ എൻജിൻ ഫോർഡ് ഇക്കോസ്പോർട്ടിലും ഇടംപിടിക്കും. പുതിയ പതിപ്പിനൊപ്പം എക്‌സ് യുവി 300 ന്റെ ഇലക്ട്രിക്ക് പതിപ്പിനെയും മഹേന്ദ്ര ഓട്ടോ എക്സ്പോയിൽ അണിനിരത്തിയിരുന്നു. 2021 ഓടെ മോഡലിനെ യാഥാർഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം.

 

രണ്ടു വികഭേദങ്ങളായിരിക്കും പ്രൊഡക്ഷൻ പതിപ്പ് ലോഞ്ച് ചെയ്യുക. ഒന്ന് സ്റ്റാൻഡേർഡ്, മറ്റൊന്ന് എക്സ്‌റ്റെൻഡഡ്‌ റേഞ്ച്. മഹീന്ദ്ര ഡിസൈൻ ഉൾകൊള്ളുന്ന പുതിയ ഭാക്ഷ്യം ഇലക്ട്രിക്ക് എക്‌സ് യുവി 300 വെളിപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്ല്, പുതിയ അലോയ് വീലുകൾ, പരിഷ്കരിച്ച ബമ്പർ എന്നിവയെല്ലാം മഹേന്ദ്ര ഇലക്ട്രിക്ക് എക്‌സ് യുവി 300 ന്റെ സവിശേഷതയാണ്. മോഡലിന്റെ വില നിലവാരമോ സാങ്കേതിക വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

 

 

 

Mahindra X UV 300