മഹീന്ദ്രയുടെ ഇലക്​​ട്രിക് സ്കോര്‍പ്പിയോ 2019ല്‍

By SUBHALEKSHMI B R.02 Dec, 2017

imran-azhar

തങ്ങളുടെ ബെസ്റ്റ് സെല്ളിംഗ് എസ്യുവിയായ സ്കോര്‍പിയോയുടെ ഇലക്ട്രിക് പതിപ്പ് താമസിയാതെ എത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക് സ്കോര്‍പ്പിയോ പരീക്ഷണഘട്ടത്തിലാണെന്നും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കന്പനി അറിയിച്ചു.

 

 

രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തേക്കിറങ്ങിയ ആദ്യ കന്പനിയാണ് മഹീന്ദ്ര. ഇലക്ട്രിക് വാഹനങ്ങള്‍ ആഭ്യന്തര~വിദേശ വിപണികളില്‍ ഇറക്കുന്നതിനായി മറ്റു കന്പനികളുമായി മഹീന്ദ്ര ധാരണയിലെത്തിയിട്ടുണ്ട്. കൂടുതല്‍ പുതിയ മോഡലുകള്‍ കന്പനി വിപണയിലെത്തിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

OTHER SECTIONS