ഓട്ടോമാറ്റിക് കാറുകളില്‍ പുതുചരിത്രം കുറിച്ച് മാരുതി സുസുക്കി

By Ambily chandrasekharan.01 Jun, 2018

imran-azhar


ഓട്ടോമാറ്റിക്കില്‍ മാരുതി കുതിക്കുകയാണ്.ഓട്ടോമാറ്റിക് കാറുകളില്‍ പുതുചരിത്രം കുറിച്ച് മാരുതി സുസുക്കി. നാലു വര്‍ഷത്തിനുള്ളില്‍് മൂന്ന് ലക്ഷം AMT (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‌സ്മിഷന്‍്) കാറുകളാണ് മാരുതി വിറ്റഴിച്ചിരിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് കാറുകള്‍്ക്ക് ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ അങഠ കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ സെലേരിയോയ്ക്ക് പുറമേ ആള്‍ട്ടോ ഗ10, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്‌നീസ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നീ മോഡലുകളാണ് എഎംടിയില്‍് മാരുതി വിറ്റഴിക്കുന്നത്. മാത്രമല്ല ഇന്ത്യന്‍ നിരത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് ഹാച്ച്ബാക്ക് മോഡല്‍ സെലേരിയോയിലൂടെ 2014-ലാണ് മാരുതി AMT കാറുകള്‍ പുറത്തിറക്കി തുടങ്ങിയത്.

OTHER SECTIONS