ഫോക്‌സ്‌വാഗണ്‍ ന്യൂജനറേഷന്‍ 'പോളോ' വരുന്നു

By S R Krishnan.07 Jun, 2017

imran-azhar

 

ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഹാച്ച്ബാക്ക് മോഡല്‍ പോളോയുടെ പുതിയ തലമുറ ഉടന്‍ നിരത്തിലേക്ക്. അതിന് മുന്നോടിയായി ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. പോളോയുടെ ആറാം തലമുറക്കാരനാണ് ന്യൂ ജെന്‍ പോളോ. ഉയര്‍ന്ന നിലവാരവും, സുരക്ഷയും വാഗ്ദാനം ചെയ്ത് മൂന്ന് ഭാഗങ്ങളുള്ള ടീസര്‍ വീഡിയോയാണ് കമ്പനി പുറത്തുവിട്ടത്. 1975ല്‍ അരങ്ങേറ്റം കുറിച്ച പോളോയുടെ 1.40 കോടി യൂണിറ്റുകള്‍ ഇതുവരെ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. എം ക്യു ബി എ 0 പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച പോളോയുടെ പുറം മോഡിയിലാണ് പ്രധാനമായും മാറ്റങ്ങള്‍. ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഫോക്‌സ്‌വാഗണ്‍ വാഹനമാണിത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ഡിസൈനില്‍ അണിയിച്ചൊരുക്കിയതാണ് രൂപം. നീളവും വീതിയും വര്‍ധിപ്പിച്ചാണ് 2017 പോളോ നിരത്തിലെത്തുക. കൂടുതല്‍ ക്യാമ്പന്‍ സ്‌പേസ് ഇതുവഴി ലഭിക്കും. എന്നാല്‍ ഉയരം അല്‍പം കുറച്ചിട്ടുണ്ട്. 12.3 ഇഞ്ച് ആക്ടീവ് ഇന്‍ഫോ ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അകത്തളത്തില്‍ ഉള്‍പ്പെടുത്തും. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം പുറത്തിറങ്ങാനാണ് സാധ്യത. 5 സ്പീഡ്6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 7 സ്പീഡ് ഉടഏ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും പുതിയ പോളോ ലഭ്യമാകും.