സിട്രോൺ സി5 എയർക്രോസ് എസ്‌യുവി ഓൺലൈനിൽ വാങ്ങാം

By Web Desk.07 07 2021

imran-azhar
 
 
കൊച്ചി: തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ഫാക്ടറിയില്‍നിന്ന് സിട്രോണ്‍ സി5 എയര്‍ക്രോസ്  
എസ്‌യുവി  ഓണ്‍ലൈനായി വാങ്ങാം. സി5 എയര്‍ക്രോസ് എസ്‌യുവി വീട്ടില്‍ എത്തിച്ചു നല്‍കും.ഇത്തരത്തില്‍ ഓണ്‍ലൈനില്‍ വാങ്ങിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി ആദ്യമായി ഗുജറാത്തിലെ സൂററ്റിലും  ചണ്ഢീഗഡിലും ഇക്കഴിഞ്ഞ ദിവസം കമ്പനി ഡെലിവറി നടത്തി. 2021 ഏപ്രിലിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറക്കിയത്.
 
കേരളം, കര്‍ണാടക, തമിഴ്‌നാട് പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ സിട്രോണ്‍ എസ്‌യുവി വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  ഇവിടെയെല്ലാം ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
 
 
കാര്‍ വാങ്ങുന്നത്, രജിസ്‌ട്രേഷന്‍, വാഹന വായ്പ തുടങ്ങിയവയെല്ലാം ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. വാഹനം കമ്പനി വീട്ടുമുറ്റത്ത് എത്തിച്ചുതരും. സമര്‍പ്പിത ഇ കൊമേഴ്‌സ് സൈറ്റു വഴിയാണ് കാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. 3ഡി കോണ്‍ഫിഗറേഷന്‍, സമര്‍പ്പിത ഇ- സെയില്‍ അഡൈ്വസര്‍,വായ്പ, ഇന്‍ഷുറന്‍സ്, വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജ്, എക്‌സ്റ്റെന്‍ഡ് വാറന്റി തുടങ്ങിയ എല്ലാകാര്യങ്ങളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സിട്രോണ്‍ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സാ പറഞ്ഞു.
 
 

OTHER SECTIONS