സ്‌കോഡയുടെ പുത്തന്‍ റാപ്പിഡിന്റെ ബുക്കിംഗ് തുടങ്ങി

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ മിഡ് സൈസ് സെഡാനായ ബിഎസ്6 റാപ്പിഡ്

author-image
online desk
New Update
സ്‌കോഡയുടെ പുത്തന്‍ റാപ്പിഡിന്റെ ബുക്കിംഗ് തുടങ്ങി

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ മിഡ് സൈസ് സെഡാനായ ബിഎസ്6 റാപ്പിഡ് 1.0 ടിഎസ്‌ഐയുടെ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. 2020 ഏപ്രില്‍ 14 മുതല്‍ വാഹനത്തിന്റെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

സ്‌കോഡ പുതിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ മോഡല്‍ വര്‍ഷാദ്യത്തിലെ ഓട്ടോ എക്‌സ്‌പോ 2020 -ല്‍ അനാവരണം ചെയ്തിരുന്നു. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. പുതിയ മോട്ടോര്‍ 110 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഒരുപക്ഷേ ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയേക്കും.

റാപ്പിഡ് സെഡാന്റെ മാറ്റ് കണ്‍സെപ്റ്റ്, മോണ്ടി കാര്‍ലോ എന്നീ രണ്ട് വേര്‍ഷനുകളായിരുന്നു ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്.

മാറ്റ് ബ്ലാക്ക് ഫിനിഷ്, കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ചുവപ്പുനിറ സാന്നിധ്യം, പുതിയ രൂപകല്‍പ്പനയോടെ കറുത്ത അലോയ് വീലുകള്‍ എന്നിവയോടെയാണ് റാപ്പിഡ് മാറ്റ് കണ്‍സെപ്റ്റ് വരുന്നത്. നിലവിലെ ബിഎസ് 4 സ്‌കോഡ റാപ്പിഡ് സെഡാന്റെ ഒരു വേരിയന്റാണ് മോണ്ടി കാര്‍ലോ. എന്നാല്‍ വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

ബിഎസ് 6 റാപ്പിഡ് സെഡാനില്‍ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കും. പുതിയ ഹോണ്ട സിറ്റി, പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, ഫോക്സ്വാഗണ്‍ വെന്റോ എന്നിവയായിരിക്കും വിപണിയില്‍ റാപ്പിഡിന്റെ എതിരാളികള്‍.

SkodaRapid