ആഡംബര എസ്‍.യു.വി. സ്വന്തമാക്കി സൂര്യകുമാർ യാദവ്

By santhisenanhs.13 08 2022

imran-azhar

മെഴ്സിഡീസ് ബെൻസ് എസ്‍.യു.വി. ജി.എൽ.എസ്. എ.എം.ജി. 63 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഏഷ്യ കപ്പിനു മുന്നോടിയായാണ് 2.15 കോടി രൂപ വിലയുള്ള ആഡംബരകാർ സൂര്യ വാങ്ങിയത്.

 

കാറുകളോടുള്ള സൂര്യകുമാർ യാദവിന്റെ പ്രിയം പ്രശസ്തമാണ്. ഈ മാസം ആദ്യം താരം 3.64 കോടി രൂപ വിലയുള്ള പോർഷെ ടർബോ 911 കാർ വാങ്ങിയിരുന്നു.

 

ബെൻസ് എസ്‍യുവി ജിഎൽഎസ് എഎംജി 63 ഇന്ത്യയിൽ വിൽപനയ്ക്കു ലഭ്യമല്ല. കാർ ഡീലർമാരായ ഓട്ടോ ഹാങ്ങർ സൂര്യകുമാർ യാദവിന് ആശംസ അറിയിച്ചു രംഗത്തെത്തി.

 

ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമാണ് സൂര്യകുമാർ പുതിയ കാറിനെ വരവേറ്റത്. ഡീലർമാർ താരത്തിന്റെ പോസ്റ്ററുകളും മറ്റും തയാറാക്കി കാർ കൈമാറ്റം ആഘോഷമാക്കി.

 OTHER SECTIONS