വമ്പന്‍ ബൈക്കുകള്‍ക്ക് വെല്ലുവിളിയായി സുസൂക്കി ഹയബൂസ വിപണിയില്‍;

By Ambily chandrasekharan.02 Feb, 2018

imran-azhar


വമ്പന്‍ ബൈക്കുകള്‍ക്ക് വെല്ലുവിളിയായി 2018 സുസൂക്കി ഹയബൂസ ഇന്ത്യയില്‍ പുറത്തിറങ്ങി. 13.87 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ കളര്‍ സ്‌കീം, ബോഡി ഗ്രാഫിക്‌സ് എന്നിവയാണ് പുതിയ അപ്‌ഡേറ്റുകള്‍. പേള്‍ മിറ റെഡ്/പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ രണ്ട് പുതിയ നിറഭേദങ്ങളിലാണ് ഹയബൂസയുടെ അവതരിപ്പിക്കുന്നത്. 2017 മോഡലില്‍ ഓള്‍-ബ്ലാക് സ്‌കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം. 2016 മുതലാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത ഹയബൂസകളെ വിപണിയില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

 

പൂര്‍ണ ഇറക്കുമതി ഹയബൂസകളെക്കാള്‍ ഏറെ വിലക്കുറവിലാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത GSX1300R ഹയബൂസകള്‍ വിപണിയില്‍ എത്തുന്നത്. സുസൂക്കിയുടെ മനേസര്‍ പ്ലാന്റില്‍ നിന്നുമാണ് ഹയബൂസകള്‍ അസംബിള്‍ ചെയ്യപ്പെടുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 299 കിലോമീറ്ററാണ് . ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹയബൂസയാകും താരം. കൂടാതെ പുതിയ ഹയബൂസയ്‌ക്കൊപ്പം ബര്‍ഗ്മാന്‍ സ്‌കൂട്ടറിനെയും വി-സ്‌ട്രോം 650 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെയും സുസൂക്കി കാഴ്ചവെക്കും. 19.7 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന കവാസാക്കി നിഞ്ച ZX-14R ആണ് ഹയബൂസയുടെ പ്രധാന എതിരാളിയായി രംഗത്ത് വരിക.

OTHER SECTIONS