അഡ്വാന്സ്ഡ് അപ്പാച്ചെ ആർ ടി ആർ 160 4വി സീരീസ് ബൈക്കുകൾ അവതരിപ്പിച്ച് ടിവിഎസ്

By Web Desk.09 10 2021

imran-azhar

 

 

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു. ഡേടൈം റണ്ണിങ് ലാംപ് (ഡിആര്എല്) ഉള്പ്പെടുത്തിയുള്ള പുതിയ ഹെഡ്ലാംപ്, മൂന്ന് റൈഡ് മോഡുകള് എന്നിവയോടെയാണ് പുതുനിര വാഹനങ്ങളെത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വിയുടെ പ്രത്യേക എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ്ബ്ലാക്ക് നിറത്തില് ചുവന്ന അലോയ് വീലുകളും പുതിയ സീറ്റ് പാറ്റേണുമായാണ് സ്പെഷ്യല് എഡിഷന് എത്തുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, പുതിയ ഹെഡ്ലാംപ് തുടങ്ങി ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും പ്രത്യേക പതിപ്പില് സജ്ജീകരിച്ചിട്ടുണ്ട്.

 

അപ്പാച്ചെ ആര്ടിആര് 160 4വിയുടെ ഉയര്ന്ന വേരിയന്റിലും,അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷനിലും ടിവിഎസ് സമാര്ട്ട്കണക്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. അര്ബന്, സ്പോര്ട്ട്, റെയിന് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളിലും, ഗിയര് ഷിഫ്റ്റ് ഇന്ഡിക്കേറ്റര്, റേഡിയല് റിയര് ടയര് എന്നിവയ്ക്കുമൊപ്പം ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷന് എന്നിവ ഉപഭോക്താക്കള്ക്ക് ഇന്ത്യയിലെ എല്ലാ അംഗീകൃത ടിവിഎസ് മോട്ടോര് കമ്പനി ഡീലര്ഷിപ്പുകളിലും ഇപ്പോള് ലഭ്യമാവും.

 

റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, ഡ്രം, സിംഗിള് ഡിസ്ക്, റിയര് ഡിസ്ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷന് 1,21,372 രൂപയും. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (ഡ്രം) 1,15,265രൂപയും ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (സിംഗിള് ഡിസ്ക്) 1,17,350രൂപയും ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (പിന് ഡിസ്ക്) 1,20,050രൂപയും എന്നിങ്ങനെയാണ് ഡല്ഹി എക്സ്ഷോറൂം വില.

 

 

OTHER SECTIONS