രണ്ട് പുതിയ എലിവേറ്ററുകള്‍ കോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

By Raji Mejo.15 Mar, 2018

imran-azhar

 

കൊച്ചി : മുന്‍നിര എലിവേറ്റര്‍, എസ്‌കലേറ്റര്‍ കമ്പനിയായ കോണ്‍ ഇന്ത്യ, കോണ്‍ യു മോണോ സ്‌പേസ്, കോണ്‍ യു മിനി സ്‌പേസ് എന്നീ രണ്ട് പുതിയ എലിവേറ്ററുകള്‍ വിപണിയില്‍ ഇറക്കി.
തികഞ്ഞ സുരക്ഷിതത്വം, ആകര്‍ഷകമായ രൂപകല്‍പന, പരിസ്ഥിതി സൗഹൃദപരം, വിശ്വസ്തനായ പങ്കാളി എന്നിവയെല്ലാം പുതിയ ശ്രേണിയെ വ്യത്യസ്തമാക്കുന്നു.ഇടത്തരം ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ എലിവേറ്ററുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ചെന്നൈയില്‍ പുതിയ കസ്റ്റമര്‍ കെയര്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. പ്രീമിയം റൈഡ് കംഫര്‍ട്ടാണ് പുതിയ എലിവേറ്ററിന്റെ മറ്റൊരു പ്രത്യേകത.
എലിവേറ്ററുകളിലെ കാറുകള്‍ക്ക് നവരത്‌ന പ്രചോദിത രൂപകല്‍പനയാണുള്ളത്. അതുകൊണ്ടുതന്നെ പുതിയ ഡിസൈന്‍, അവിസ്മരണീയ അനുഭവമാണ് ലഭ്യമാക്കുന്നതെന്ന് കോണ്‍ സിഇഒ ഹെന്റിക് എം റൂത്ത് പറഞ്ഞു.ചെന്നൈയിലെ കസ്റ്റമര്‍ കെയര്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി ജനങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് കോണ്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആക്‌സല്‍ ബെര്‍ക്ക്‌ലിങ്ങ് പറഞ്ഞു.
പുതിയ കോണ്‍ യു മോണോ സ്‌പേസ് എലിവേറ്റര്‍, കമ്പനിയുടെ തന്നെ മുന്‍ എലിവേറ്ററുകളേക്കാള്‍ 35 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണ്. റിന്യൂവ്ഡ് കോണ്‍ ഇക്കോ ഡിസ്‌ക് ഹോയ്സ്റ്റിങ്ങ് മെഷീന്‍ ആണ് ഇതിന്റെ കരുത്ത്.റൈഡ് കംഫര്‍ട്ട്, പുതിയ മോട്ടോര്‍ കണ്‍ട്രോള്‍ സിസ്റ്റം, പുതിയ ബ്രേയ്ക്കിംഗ് സംവിധാം, പരിഷ്‌കരിച്ച ഹോയ്സ്റ്റിംഗ് സിസ്റ്റം, നവീകരിച്ച കാര്‍ എന്നിവയാണ് പ്രീമിയം ഘടകങ്ങള്‍.
അകവും പുറവും പുകരഹിതമാണെന്നതാണ് റൈഡ് സുഗമമാണ്. വൈബ്രേഷനില്ല എന്ന സവിശേഷതയും ഉണ്ട്. ഓരോ എലിവേറ്ററും കൈമാറ്റം ചെയ്യുന്നതിന് മുമ്പ് സമഗ്രമായ റൈഡ് കംഫര്‍ട്ട് ടെസ്റ്റും നടത്താറുണ്ട്.കഴിഞ്ഞ വര്‍ഷം കോണിന്റെ വരുമാനം 8.9 ദശലക്ഷം യൂറോ ആയിരുന്നു. 1984-ല്‍ ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിച്ച കോണിന് രാജ്യത്ത് 40-ലേറെ ശാഖകള്‍ ഉണ്ട്.