ടൊയോട്ട എസ്‍.യു.വി നടൻ ഹരീഷ് പേരാടി സ്വന്തമാക്കി

By santhisenanhs.20 05 2022

imran-azhar

 

ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് നടൻ ഹരീഷ് പേരാടി സ്വന്തമാക്കി. പുതിയ വീട് പണിതതിന്റെ സന്തോഷം പങ്കു വെച്ചതിനു പിന്നാലെയാണ് ടൊയോട്ട എസ്‍.യു.വി വാങ്ങിയ വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

 

ഫോർച്യൂണറിന്റെ സ്റ്റൈൽ പതിപ്പ് ലെജെൻഡർ സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരൻ ഇന്ന് വീട്ടിലെ പുതിയ അംഗമായി എത്തി എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

 

44.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫോർച്യൂണർ ശ്രേണിയിലെ ഉയർന്ന വകഭേദമായി ലെജെൻഡർ എത്തിയത്. ലെഡൻഡറിന്റെ 4x4 ഓട്ടമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്.

 

ഇരട്ട വർണ അലോയ് വീൽ, എൽ ആകൃതിയിലുള്ള ഇൻസേർട്ടുകൾ, കോൺട്രാസ്റ്റിംഗ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

 

കറുപ്പ് – മറൂൺ നിറങ്ങളുടെ സങ്കലനമാണ് അകത്തളത്തിന്. ഒൻപത് ഇഞ്ച് ടച് സ്ക്രീനും , 360 ഡിഗ്രി കാമറയും വയർലെസ് ചാർജിങ് സൗകര്യവും ഒക്കെ ഇതിലുണ്ട്

 

2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്.

 

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബി.എച്ച്പി കരുത്തും‌ 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് വാഹനത്തിനുള്ളത്.

OTHER SECTIONS