പോപ്പുലര്‍ റാലി 2017 യൂനിസ് ഇല്യാസ്,അജാസ് റഹീം ചാമ്പ്യന്‍മാര്‍.

By S R Krishnan.15 May, 2017

imran-azhar

 

കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് മുഖ്യ സ്‌പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച പോപ്പുലര്‍ റാലി 2017ന്റെ ചാമ്പ്യന്‍ ട്രോഫി ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ് ടീം ഡ്രൈവര്‍ യൂനിസ് ഇല്യാസ്, കോ-ഡ്രൈവര്‍ അജാസ് റഹീം എന്നിവര്‍ കരസ്ഥമാക്കി. ഐ.എന്‍.ആര്‍.സി 3 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, സ്‌ററാര്‍ ഓഫ് കേരള പട്ടവും നേടിയാണ് യൂനിസ്-അജാസ് ടീം ചാമ്പ്യന്‍മാരായത്. ഓപ്പണ്‍ വിഭാഗത്തില്‍ എആര്‍ റേസിംഗിന്റെ അര്‍ജുന്‍ അറൂര്‍ റാവു- കുമാര്‍ രാമസ്വാമി സഖ്യവും, എഫ് എം എസ് സി ഐ കപ്പ് വിഭാഗത്തില്‍ ജേക്കബ് കെ.ജി -റോയിസ് കിഴക്കോടന്‍ സഖ്യവും, എസ്റ്റീം കപ്പ് വിഭാഗത്തില്‍ വിജില്‍ വിജയന്‍-സോബ് ജോര്‍ജ്ജ് സഖ്യവും,

ജിപ്‌സി കപ്പ് വിഭാഗത്തില്‍ പ്രേം കുമാര്‍-ആനന്ദ് മാഞ്ഞൂരാന്‍ സഖ്യവും ഒന്നാമതെത്തി. അമല്‍ പൗലോസ്-ലിജിന്‍ മാത്യു എന്നിവര്‍ ഏറ്റവും വേഗതയേറിയ തുടക്കക്കാരായി. എറണകുളം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ ലാല്‍ജി, മൊബീല്‍ സൗത്ത് ഇന്ത്യ റീജിയണല്‍ മാനേജര്‍ വിശ്വസുന്ദര്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ മറൈന്‍ ഡ്രൈവിലെ റാലി കാര്‍ണിവല്‍ വില്ലേജില്‍ സമ്മാനിച്ചു. കാലടി മലയാറ്റൂര്‍ പ്ലാന്റേഷനിലെ സ്‌പെഷ്യല്‍ സ്‌റേറജിലായിരുന്നു മല്‍സരം.

റാലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലൈവ് മ്യൂസിക് ബാന്‍ഡുകള്‍ പ്രത്യേക ജനശ്രദ്ധയാകര്‍ഷിച്ചു. ബാറ്റില്‍ ഓഫ് ദ ബാന്‍ഡ്‌സ് എന്ന പേരില്‍ നടത്തിയ മല്‍സരത്തില്‍ 16 ബാന്‍ഡുകള്‍ പങ്കെടുത്തു. ഒന്നാമതെത്തിയ നൂഡില്‍സ് ബാന്‍ഡിന് സമ്മാന തുകയായ 30000 രൂപയും, ബാംഗ്ലൂരിലെ ബ്ലൂടിംബര്‍ മ്യൂസിക്കില്‍ സൗജന്യ സെഷനുള്ള അവസരവും സ്വന്തമാക്കി. രണ്ടും,മൂന്നും സ്ഥാനക്കാര്‍ക്കുള്ള 20000,10000 രൂപ യാഥാക്രമം കോപ്പര്‍ പ്ലാനെറ്റ്, സി.സി. എന്നീ ബാന്‍ഡുകള്‍ കരസ്ഥമാക്കി. പ്രമുഖ മ്യൂസിക് ബാന്‍ഡായ തകരയുടെ പെര്‍ഫോമന്‍സും നടന്നു. ബ്രസ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ട്രഷര്‍ ഹണ്ടിന്റെ സമാപനവും റാലി വില്ലേജില്‍ നടന്നു. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ നഗരത്തിലെ വിവിധ വാഹന ഡീലര്‍മാരുടെയും, എഞ്ചിനീയറിംഗ് കോളേജുകളിലെ ഓട്ടോമൊബൈല്‍ വിഭാഗങ്ങളുടെയും സ്്റ്റാളുകള്‍ മികച്ച നിലവാരം പുലര്‍ത്തി. പുതിയ കാഴ്ച്ചകളും വെല്ലുവിളികളുമായി വരും വര്‍ഷങ്ങളിലും റാലി സംഘടിപ്പിക്കുമെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ.പോള്‍ പറഞ്ഞു.

 

 

OTHER SECTIONS