അക്ഷയ് കുമാര്‍ ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ട ടു വീലര്‍ പവിലിയന്‍ സന്ദര്‍ശിച്ചു

By Raji Mejo.12 Feb, 2018

imran-azhar

നോയിഡ: ബോളീവുഡിന്റെ അഭിമാനവും ഹോണ്ട ടു വീലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ അക്ഷയ് കുമാര്‍ ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ടാ ടു വീലേഴ്‌സ് പവിലിയന്‍ സന്ദര്‍ശിച്ചു. ആരാധകര്‍ക്കിടയില്‍ ആവേശത്തിരമാലകള്‍ ഉയര്‍ത്തിക്കൊണ്ട് എത്തിയ അക്ഷയ് കുമാര്‍ ഹോണ്ട അവതരിപ്പിച്ച ഇരുചക്ര വാഹനങ്ങളുടെ പത്തു പുതിയ പതിപ്പുകളും വീക്ഷിച്ച ശേഷമാണു മടങ്ങിയത്.
34 ദശലക്ഷം വരുന്ന ഹോണ്ട കുടുംബത്തിലെ അംഗമെന്ന നിലയിലാണ് അക്ഷയ് കുമാര്‍ ഇവിടെ എത്തിയതെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ട് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടേഴ്‌സ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒ.യുമായ മിനോരു കാറ്റോ പറഞ്ഞു.
ഹോണ്ടയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി മോട്ടോര്‍ സൈക്കിളായ എക്‌സ് ബ്ലെയ്ഡിന്റെ ആവേശം കണക്കിലെടുക്കുമ്പോള്‍ അക്ഷയ് കുമാര്‍ അല്ലാതെ മറ്റാരും അതിനു പിന്തുണ നല്‍കാനില്ലെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് യദവീന്ദര്‍ സിങ് ഗുലേരിയ ചൂണ്ടിക്കാട്ടി.

 

OTHER SECTIONS