ദുൽഖറിനും ഫഹദിനും നിവിനും ശേഷം ആസിഫ് അലി മിനി കൂപ്പർ സ്വന്തമാക്കി !!!

By BINDU PP.04 Jul, 2017

imran-azhar

 

 


യുവതാരങ്ങൾ വാഹനങ്ങളോട് കമ്പം കൂടുതലാണ്. ആസിഫ് അലിയും ഒട്ടും മോശമല്ല. വാഹന പ്രേമികളായിൽ ഒന്നാമതാണ് ആസിഫ് അലിയും.യുവതാരങ്ങളായ ദുൽഖറിനും ഫഹദിനും നിവിനും ശേഷം ആസിഫും മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുന്നു. മഞ്ഞ നിറത്തിലുള്ള മിനി കൂപ്പറിൽ യുണിയൻ ജാക്കും (ബ്രിട്ടീഷ് ഫ്ലാഗ്) താരം റാപ്പ് ചെയ്തു. ബെംഗളൂരുവിലെ മോട്ടോർമൈന്റ് മോഡിഫിക്കേഷൻ വർക്‌ഷോപ്പിലാണ് താരം തന്റെ മിനി കൂപ്പർ മോഡിഫൈ ചെയ്തിരിക്കുന്നത്.

 

 

അടുത്തിടെ നിവിൻ പോളി മിനിയുടെ കൂപ്പർ എസ് തന്റെ കുഞ്ഞുമകൾക്കു സമ്മാനമായി നൽകിയിരുന്നു.ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ പ്രശസ്ത മോഡലാണു മിനി കൂപ്പർ എസ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണു വാഹനത്തിനു കരുത്തു പകരുന്നത്. 189 ബിഎച്ച്പി കരുത്തും 1250 ആർപിഎമ്മിൽ 280 എൻഎം ടോർക്ക് നൽകും. 1998 സിസി കപ്പാസിറ്റിയുള്ള ഈ എൻജിന്‍. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.7 സെക്കൻഡുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 31 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.