ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് സ്വന്തമാക്കി ഹൃത്വിക് റോഷൻ

By BINDU PP .12 Apr, 2018

imran-azhar

 

 

എന്‍ജിന്‍ കരുത്തിൾ ഒന്നാമനും സ്റ്റൈലിഷുമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് സ്വന്തമാക്കി ഹൃത്വിക് റോഷൻ. ഇതിനുമുൻപ് ബോളിവുഡ് യുവനടൻ രണ്‍വീര്‍ സിങ്ങും സ്വന്തമാക്കിയിരുന്നു. സിൽവർ നിറത്തിലുള്ള റാപ്പിഡ് എസിൽ നഗരമധ്യത്തിലൂടെ കറങ്ങുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

റാപ്പിഡ് എസിന്റെ സവിശേഷതകൾ .....

 

 

6.0 ലിറ്റര്‍ AM29 V12 പെട്രോള്‍ എഞ്ചിനിലാണ് കാറിന്റെ വരവ്. എഞ്ചിന് പരമാവധി 552 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് റപ്പീഡ് എസില്‍. റാപ്പിഡ് എസിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം മതി. കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. ഏകദേശം 3.8 കോടി രൂപയാണ് കാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡ്യൂവല്‍ കാസ്റ്റ് ഡിസ്‌ക് ബ്രേക്കുകളാണ് നാലു ചക്രങ്ങളിലും ബ്രേക്കിംഗ് നിറവേറ്റുന്നത്.

 

OTHER SECTIONS